kerala
-
News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലർട്ടായിരിക്കും. അതേസമയം, ഇത്തവണ കാലവർഷം നേരത്തെയെത്തും. ഈമാസം 26ഓടെ കേരളത്തിൽ തെക്ക്, പടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കാലാവസ്ഥ…
Read More » -
News
പുതിയ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്ന് അറിയാം; മന്ത്രിമാരുടെ പട്ടിക നാളെ ഗവർണ്ണർക്ക് കൈമാറും
വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. 21 അംഗ മുഴുവൻ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം…
Read More » -
News
SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07 % വിജയശതമാനം; 30,516 ഫുൾ A+
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,516 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 14 ദിവസങ്ങളിലായി 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. https://pareekshabhavan.kerala.gov.in https://kbpe.kerala.gov.in https://results.digilocker.kerala.gov.in https://sslcexam.kerala.gov.in https://prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://results.kite.kerala.gov.in
Read More » -
News
പിണറായി വിജയനെ സന്ദര്‍ശിച്ച് വി ഡി സതീശന്‍
നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍ ചിരിച്ച് കൊണ്ട് കൈ കൊടുത്താണ് വി ഡി സതീശനെ സ്വീകരിച്ചത്. പിണറായിക്കൊപ്പം ഭാര്യ കമലയും മകള്‍ വീണയും കൊച്ചുമകനും സതീശനെ സ്വീകരിച്ചു. വി കെ പ്രശാന്തും വീട്ടിലുണ്ടായിരുന്നു. 2016ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പോരടിച്ച പിണറായി വിജയനും വി ഡി…
Read More » -
News
ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശന്‍; യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട
യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read More » -
News
നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു: ജൂണ്‍ 21 ന്
നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അടച്ച ഫീസ് തിരികെ നല്‍കും. പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികളിലേക്ക് കടന്നതായി എന്‍ടിഎ( നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യും വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. പ്രവേശനം വൈകരുത് എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. മെയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർത്ഥികൾ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പഴയ അപേക്ഷകൾ തന്നെ…
Read More » -
Business
ഒറ്റയടിക്ക് കുറഞ്ഞത് 1,640 രൂപ; സ്വര്‍ണ വിലയില്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ 240 രൂപ പവന് കൂടിയെങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,17,400 രൂപയാണ് വില. ഗ്രാമിന് 205 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,675 രൂപ. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക…
Read More » -
News
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് 19കാരന്‍ ചികിത്സയില്‍
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് സ്വദേശിയായ യുവാവ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോട്ടൂര്‍ സ്വദേശിയായ 9കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോകോടര്‍മാര്‍ വ്യക്തമാക്കി.
Read More » -
News
എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കും
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ…
Read More » -
News
വി.ഡിയുടെ ആദ്യവിളി പാണക്കാടേക്ക്; പിന്തുണക്ക് നന്ദി അറിയിച്ചു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി സതീശൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ. പിന്തുണക്ക് നന്ദിയും സന്തോഷവും അറിയിച്ചു. സതീശന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടിയുമെത്തി. ‘കേരളത്തിന്‍റെ പുതിയ അമരക്കാരന് ഹൃദയപൂര്‍വം ആശംസകൾ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയില്ലെന്ന് എഐസിസി അറിയിച്ചു.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാവരെയും പങ്കാളികളാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.11 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഉച്ചയോടെയാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് ഹൈക്കമാൻഡ് സതീശനെ തെരഞ്ഞെടുത്തത്.ശനിയാഴ്ചയോടെ കേരളത്തിന്റെ 13-ാമത്…
Read More »