kerala
-
News
‘ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ലഹരിക്കടിമയാണ് പ്രതി അബ്ദുള്‍ ജബ്ബാറെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ലഹരി വാങ്ങാന്‍ ഇയാള്‍ ഭാര്യയോട് പണം ചോദിച്ചെന്ന് തരില്ലെന്ന് പറഞ്ഞപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.കൊടുവാളുകൊണ്ട് കഴുത്തിനടക്കമാണ് മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുനീറ് മരിച്ചത്. ആറും എട്ടും വയസുള്ള പെണ്‍കുട്ടിയാണ് ഇരുവര്‍ക്കും. മുനീറ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.
Read More » -
News
വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.…
Read More » -
News
എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്
2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന കേരള സർക്കാരിൻ്റെ തീരുമാന പ്രകാരമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവറിക്കി. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.ഹെൽപ്പ് ഡെസ്ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക വ്യവസ്ഥയിൽ ചുമതലപ്പെടുത്തണം. ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം…
Read More » -
Business
സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു: ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ
സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ…
Read More » -
News
മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി…
Read More » -
News
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടി തയ്യാറാക്കാനും പ്രത്യേക സംഘം ആരംഭിച്ചു.
Read More » -
Business
സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു : ഇന്ന് പവന് 240 വര്‍ധിച്ചു
സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 1,02,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 12,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ…
Read More » -
News
കാട്ടാക്കടയില്‍ വന്‍ മോഷണം: 60 പവന്‍ സ്വര്‍ണം കവര്‍ന്നു
ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന്‍ കവര്‍ന്നു. ബുധാനാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയതെന്നാണ് നിഗമനം. ഷൈന്‍ കുമാറിന്റെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ഷെനിന്റെ വിദേശത്തുള്ള സഹോദരിയുടെ ആഭരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു.…
Read More » -
News
ക്രിസ്മസ് ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്മസും ഏറ്റെടുത്തുവെന്നും പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ നടന്ന ക്രിസ്മസ് ദിന ശുശ്രഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ…
Read More » -
News
തിരുപ്പിറവിയുടെ ഓർമയിൽ ഇന്ന് ക്രിസ്മസ്
തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ആത്മീയതയുടെയും ആഘോഷത്തിന്റെയും ഈ ദിനത്തിൽ സന്മനസ്സുള്ളവർക്ക് സമാധാനമെന്ന സന്ദേശമാണ് നൽകുന്നത്. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന പാതിരാ കുർബാന ശുശ്രൂഷകൾക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികൾക്കുണ്ട്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്ക സഭ കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവ…
Read More »