kerala

  • News

    സമരപ്രഖ്യാപനം; സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി

    സ്വകാര്യ ബസുടമകളെ ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ചയാണ് ചർച്ച നടത്തുക. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെയാണ് ചർച്ചക്ക് വിളിച്ചത്. ഇതിനിടെ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഡീസൽ വില,തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് നാട്ടിലെ മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം. കോവിഡ് കാലത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ…

    Read More »
  • News

    പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

    പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി. കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

    Read More »
  • News

    ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജാമ്യത്തിനായി 13 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാവാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്നും കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികളുടെ നിലപാട് കൂടി അറിഞ്ഞശേഷം ആയിരിക്കും കോടതി ജാമ്യ അപേക്ഷയിൽ ഉത്തരവ് പറയുക. ടി.…

    Read More »
  • News

    ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

    മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു. അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.…

    Read More »
  • News

    ശേഷാദ്രിനാഥന്റെ നിയമനം! മറുപടി പറയാതെ സണ്ണി ജോസഫ്

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ കൃത്യമായ മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്. ഈ നിയമനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് നൽകിയ കടുത്ത പരാതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇതിന് പിന്നാലെ, കെ. സുധാകരന്റെ നേതൃത്വത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്ത രഹസ്യ യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴും മന്ത്രി പ്രതിരോധത്തിലായി. ‘തൂഫാൻ’ ക്യാമ്പയിനുമായി ബന്ധപ്പെട്ട യോഗമാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിലപ്പോൾ താനടക്കമുള്ളവർ യോഗങ്ങളിൽ പങ്കെടുക്കുന്നത് അവിടെ വരുന്നവർ ആരൊക്കെയാണെന്ന് പൂർണ്ണമായി മനസ്സിലാക്കാതെയായിരിക്കാം…

    Read More »
  • News

    അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ

    അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഞാനും ഇവിടെ ബിസിനസ് ചെയ്തിട്ടുള്ള ആളാണ്. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാൻ ധൈര്യമുള്ള ഒരു കോർപ്പറേറ്റും ഇന്ത്യയിലില്ല. ഒന്നുകിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ അവർ അത്രമാത്രം അപ്രാപ്തരാണ്’ – എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ വ്യക്തിക്കോ ഗ്രൂപ്പിനോ ആണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷാ ചുമതലകളും ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.…

    Read More »
  • News

    വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

    കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കർ ജില്ലാ സെക്ഷൻ കോടതിയെ സമീപിച്ചത്. വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ഡി വൈ എഫ് ഐ നേതാവായ ജിതിൻ. നടന്നത് രാഷ്ട്രീയ വേട്ടയെന്നായിരുന്നു ജിതിന്റെ വാദം .ഫോൺ റീസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കലാക്കി കണക്കാക്കാനാകുമോ. സ്ക്രീൻഷോട്ട് പ്രചരിച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും…

    Read More »
  • News

    വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറം; ആദ്യം അതൃപ്തി അറിയിച്ചു, ഇനി അദാനിയുടെ നടപടിയിൽ നിയമോപദേശം തേടാൻ സർക്കാർ

    വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രം​ഗത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ്…

    Read More »
  • News

    മാസപ്പടിക്കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    മാസപ്പടി കേസിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുക. നേരത്തെ ഹരജി പരിഗണിക്കവെ ആക്രമണം നടന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ ഡി നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ എട്ടാം പ്രതി ഷഫീഖിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ കേസിൽ കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട്…

    Read More »
  • News

    വൈദ്യുതി പ്രതിസന്ധി; ജൂലൈയിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം

    വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസനീക്കവുമായി കെഎസ്ഇബി. ജൂലൈയിൽ 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. റെഗുലേറ്ററി കമ്മീഷൻ ഇതിന് അനുമതി നൽകിയതിന് പിന്നാലെയാണ് ബോർഡിന്റെ അടിയന്തര നടപടി. ഇതിന് പുറമെ, 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാനും കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി യൂണിറ്റിന് 6 രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. കെഎസ്ഇബി കോർ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം, ഔദ്യോഗികമായ അനുമതിക്കായി റെഗുലേറ്ററി കമ്മീഷന് അപേക്ഷ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.…

    Read More »
Back to top button