kerala

  • News

    ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും

    കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു…

    Read More »
  • News

    ബിജെപി കൗണ്‍സിലര്‍ ആർ.സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലില്‍

    കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലിൽ വച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ചടങ്ങിൽ പങ്കെടുക്കും. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയതോടെയാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ വിവിധ കേസുകളിൽ കാപ്പ കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സത്യപ്രതിജ്ഞക്കായി ജാമ്യം അനുവദിക്കണമെന്ന…

    Read More »
  • News

    ‘നവകേരള രക്ഷാപ്രവര്‍ത്തനം’; എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും

    ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും. റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചിരുന്നു. കേസന്വേഷണ അട്ടിമറിയിൽ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. നടപടി ശിപാർശ ചെയ്തു കൊണ്ടാവും അജിത് കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറുക. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. അട്ടിമറിക്ക് കൂട്ടുനിന്ന അജിത്…

    Read More »
  • News

    പ്ലസ് വൺ പ്രവേശനം ; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ഇന്നുമുതൽ അപേക്ഷിക്കാം

    സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിലേക്ക് പരിഗണിക്കുന്നതിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. രാവിലെ 10 മണിമുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 15 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും രാവിലെ ഒൻപതുമണിക്ക് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചു പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ ജോയിനിങ് ആയവർ) പ്രവേശനം…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ

    ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. താഴ്മൺ തന്ത്രി സംശയത്തിന്റെ നിഴലിൽ. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മുരളീധരൻ…

    Read More »
  • News

    യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസ്; എം ആർ അജിത് കുമാറിന് ഇന്ന് നിർണായകം, അന്വേഷണ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറും

    നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തിൽ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് നടപടി. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന…

    Read More »
  • News

    ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

    ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കേരള പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി കടുത്ത ശാരീരിക പീഡനത്തിന് ഇരയായെന്നും, നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഇത്തരം പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കടുത്ത ആശങ്ക…

    Read More »
  • News

    കര്‍ഷകര്‍ക്ക് ആശ്വാസം; റബര്‍ വില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍

    റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍. ആഭ്യന്തര റബര്‍ വില വീണ്ടും കിലോഗ്രാമിന് 276 രൂപ എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 17ന് ആണ് ആര്‍എസ്എസ് 4 വില 276 രൂപയില്‍ എത്തിയത്. 30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. മാര്‍ക്കറ്റിലെ ചരക്കുക്ഷാമമാണ് വില വര്‍ധനയ്ക്കു കാരണം. പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉണ്ടായ ഉല്‍പ്പാദനത്തിലെ കുറവു കാരണം രാജ്യാന്തര വില ഉയരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍എസ്എസ്-4…

    Read More »
  • News

    തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്

    ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ബോർഡിൻ്റെ തീരുമാനം. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവിലയില്‍ പ്രതിഫലിച്ചത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍…

    Read More »
Back to top button