kerala
-
Kerala
സംസ്ഥാനത്ത് റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില: ഒറ്റയടിക്ക് 800 രൂപ കൂടി
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 800 രൂപയാണ് വര്‍ധിച്ചത്. 1,05,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.…
Read More » -
News
കെ-ടെറ്റ് നിബന്ധനകളിൽ ഭേദഗതി; പരിഷ്കരിച്ച പുതിയ ഉത്തരവ് പുറത്തിറക്കി
സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്. കെ-ടെറ്റ് യോഗ്യതയില്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന മുൻ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട് അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന്…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ്…
Read More » -
News
രാഹുലിന് തിരിച്ചടി; മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജാമ്യം 16ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്തു ആവശ്യമായ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്, ഇനി കസ്റ്റഡിയുടെ ആവശ്യമില്ല എന്ന് പ്രതിഭാഗം വാദം കോടതി പാടെ തള്ളുകയായിരുന്നു.
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: പവന് 280 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം…
Read More » -
News
കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധം’; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ സത്യാഗ്രഹ സമരം ഇന്ന്
കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി. സംസ്ഥാനത്തിന് എതിരെ കേന്ദ്രം തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിൽ മന്ത്രിമാർ, എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്നുമാസത്തേക്ക് സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ വായ്പാനുമതിയിൽ 5,900 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരുപറഞ്ഞ്, ഈ വർഷം മാത്രം സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപയുടെ…
Read More » -
News
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവറടക്കം മൂന്ന് മരണം
കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഈങ്ങാപുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവറും മറ്റു രണ്ടുപേർ കാർ യാത്രക്കാരുമാണ്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു.
Read More » -
News
“പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട”; രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. അതിജീവിത ഗർഭിണിയാണെന്നറിഞ്ഞ ശേഷം രാഹുൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. തനിക്കെതിരെ പരാതിയുമായി നിന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുള്ളത്. അതീവ ഗൗരവകരമായ ഭീഷണികളാണ് രാഹുൽ പെൺകുട്ടിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. “പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട” എന്ന് തുടങ്ങുന്ന സന്ദേശത്തിൽ, താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണെന്നും ഇനി എന്തിനും തയ്യാറാണെന്നും രാഹുൽ പറയുന്നു. താൻ മാത്രം മോശക്കാരനാകുന്ന രീതിയിലുള്ള കുറ്റസമ്മതത്തിനില്ലെന്നും, പരാതിയുമായി…
Read More » -
News
ഫ്ലാറ്റ് വാങ്ങുന്നതിനായി പരാതിക്കാരിയുമായി രാഹുൽ നടത്തിയ ചാറ്റിൻെ വിവരങ്ങൾ പുറത്ത്
രാഹുൽ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ചോദിച്ചെങ്കിലും യുവതി നൽകിയില്ല. ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റ് വേണമെന്നാണ് രാഹുൽ പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി തിരികെ ചോദിക്കുന്നതും ചാറ്റിൽ കാണാം. വാങ്ങുമ്പോൾ ത്രീ ബിഎച്ച്‌കെ വേണമെന്നും അതിൽ നല്ല സ്‌പേസ് ഉണ്ടാകുമെന്നുമാണ് രാഹുൽ…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിൽ സെക്സ് ക്രിമിനൽ ; നിയമസഭയിൽ തുടരുന്നത് അപമാനമെന്ന് മന്ത്രി ആർ ബിന്ദു
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളിലൂടെ പല സ്ത്രീകളെയും ഗർഭിണികൾ ആക്കുന്നതടക്കം ക്രിമിനൽ കുറ്റങ്ങൾ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് ബിന്ദു ചോദിച്ചു. കോൺഗ്രസിൻ്റെ നാണംകെട്ട സമീപനത്തിൽ കേരളത്തിലെ സ്ത്രീകളാകെ പ്രതിഷേധിക്കണമെന്നും ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിന്ദ്യവും നീചവും ഹിംസാത്മകവും ആയ ലൈംഗിക അതിക്രമങ്ങൾക്ക് പല സ്ത്രീകളെയും ഇരയാക്കുകയും ക്രൂരമായ ബലാത്സംഗത്തിലൂടെ ഗർഭവതികൾ ആക്കുകയും തുടർന്ന് നിർബന്ധിച്ച് ഭ്രൂണഹത്യ ചെയ്യിക്കുകയും ഒക്കെ നിത്യാഭ്യാസമാക്കി…
Read More »