kerala

  • Kerala

    ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. വടക്കു – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മര്‍ദ്ദം അതിതീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി പശ്ചിമ ബംഗാള്‍വടക്കന്‍ ഒഡീഷ തീരത്തു ബാലസോര്‍കാനിങ്ങ് ഇടയില്‍ കരയില്‍ പ്രവേശിച്ചു.…

    Read More »
  • News

    വിവാദപരാമർശത്തിൽ നടപടി ;ആഭ്യന്തരമന്ത്രി നിർദേശം നൽകി, ടി ജി മോഹൻദാസിനെതിരെ അന്വേഷണം,

    ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ദില്ലി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത ജെൻസി പ്രക്ഷോഭകരെ അധിക്ഷേപിച്ചുകൊണ്ടാണ് ടി ജി മോഹൻദാസ് വിവാദ പരാമര്‍ശം നടത്തിയത്. ദില്ലിയിൽ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്…

    Read More »
  • News

    സംസ്ഥാനത്തെ പൊലീസ് സംഘടനകളിലെ ഏറ്റവും വലിയ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം

    സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ‘കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ’ എന്ന സംഘടന ഇല്ലാതായി. പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും.…

    Read More »
  • News

    കുണ്ടറയിൽ പൊലീസ് മർദനത്തിൽ യുവാവ് മരിച്ചെന്ന പരാതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി

    കൊല്ലം കുണ്ടറയിൽ പൊലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചു എന്ന പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. ഡിജിപിയോട് ആണ് റിപ്പോർട്ട് നേടിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം.ശാസ്താംകോട്ട ഡിവൈഎസ്പി എ പ്രസാദ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തിയിരുന്നു. കുണ്ടറ പൊലീസ് സ്റ്റേഷൻ ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. മരണത്തിന് കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ശാസ്താംകോട്ട ഡിവൈഎസ്പി എ…

    Read More »
  • News

    മഞ്ഞക്കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

    ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്ത് മുതൽ വിതരണം ആരംഭിക്കും. ഉത്രാടം ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും. 2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭക്ഷ്യ സിവിൽ സപ്‌ളൈസ് വകുപ്പിന്റെയും…

    Read More »
  • News

    തലസ്ഥാനത്ത് പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല; യുവാവിനെ വെട്ടിക്കൊന്നത് അയൽവാസി

    പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ അരുംകൊല. വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തമ്മിൽ നേരത്തേ പലകാര്യങ്ങളിലും തർക്കമുണ്ടായിരുന്നു. ഇന്ന് ഇതിന്റെ പേരിൽ വീണ്ടും തർക്കമുണ്ടാവുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദീപിനെ വിശാഖ് നേരത്തേ ആക്രമിച്ചിരുന്നു. ഈ കേസിൽ വിശാഖ് ജയിലിലാവുകയും ചെയ്തിരുന്നു. ഇതോടെ ഇവർതമ്മിലുള്ള പ്രശ്നം രൂക്ഷമായി. ഇതേത്തുടർന്ന് മലയിൻകീഴിലുള്ള ഒരു വീട്ടിലാണ് വിശാഖ് താമസിക്കുന്നത്. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലേക്ക് വന്നപ്പോഴായിരുന്നു കൊലപാതകം നടന്നത്. പ്രദീപ് വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് വിശാഖ് മരിച്ചത്. കൊലയ്ക്കുശേഷം…

    Read More »
  • News

    പി.കെ ശ്രീമതിക്കെതിരായ വ്യാജപ്രചാരണം: പരാതിയിൽ കേസെടുത്ത് പൊലീസ്

    സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനിരയായെന്ന പി.കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ റൂറൽ സൈബർ പൊലീസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ബി.എൻഎസ്, ഐടി ആക്റ്റുകൾ, സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വാർത്തകൾ…

    Read More »
  • News

    യുവജന പോരാട്ടത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാൻ രാജിയിൽ എം.വി. ഗോവിന്ദന്റെ പ്രതികരണം

    നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്തി ജയിലിലടക്കാൻ ശ്രമിച്ച ബി.ജെ.പി- ആർ.എസ്.എസ് നീക്കങ്ങളെ മറികടന്ന് ഇന്ത്യയിലെ യുവജനത പുതിയ ചരിത്രമെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. വമ്പിച്ച ജനകീയ പിന്തുണയോടെ മുന്നേറിയ ഈ പോരാട്ടത്തിന് മുൻപിൽ, ആദ്യം പ്രക്ഷോഭത്തോട് മുഖംതിരിച്ചു നിന്ന കോൺഗ്രസിന് പോലും ഒടുവിൽ നിലപാട് മാറ്റേണ്ടിവന്നെന്നും, കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളിൽ സി.പി.ഐ.എമ്മിന്…

    Read More »
  • News

    മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

    മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്. സ്വത്ത് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച രേഖകളിൽ ടി. വീണയുടെ ഐഫോണിൽ നിർമിച്ചതായി പറയുന്ന ചില രേഖകളും ഇമെയിൽ ആശയവിനിമയങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. വീണയുടെ പേരിൽ…

    Read More »
  • News

    കേരള പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്

    സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടപ്പിലാക്കിക്കൊണ്ട് സമഗ്രമായ സ്ഥലംമാറ്റ ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തൊട്ടാകെയുള്ള 161 ഡിവൈഎസ്പിമാർക്കാണ് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്പി തലത്തിൽ ഇത്രയും വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്. മുൻകാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട പ്രമുഖ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി…

    Read More »
Back to top button