kerala
-
News
ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് ഇനി വേണ്ട; പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും. ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്. വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ…
Read More » -
News
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ശനിയാഴ്ച തെക്കൻ മധ്യ കേരളത്തിലെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കൊപ്പം…
Read More » -
News
സ്‌കൂളുകൾക്കുള്ള ഓണാവധി പ്രഖ്യാപിച്ച് സർക്കാർ; പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും, 31ന് തുറക്കും
2026-27 വർഷത്തിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് 13ന് പരീക്ഷ ആരംഭിക്കുക. ഹയർസെക്കന്ററി വിഭാഗത്തിന് 14ന് ആണ് ആരംഭിക്കുക. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷ ഓഗസ്റ്റ് 20ന് അവസാനിക്കും. 21 മുതൽ സ്‌കൂളുകൾ ഓണാവധിക്കായി അടയ്ക്കും. അന്ന് പ്രവൃത്തി ദിനമായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 21ന് നടക്കും. ഓഗസ്റ്റ് 31ന് ആണ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുക.
Read More » -
News
ഇ.ഡി. ആക്രമണക്കേസ്: ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിപിഎം പ്രവർത്തകർ
മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്ത സിപിഎം പ്രവർത്തകരായ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. മുതിർന്ന ക്രിമിനൽ അഭിഭാഷകരെ ഇറക്കി ഏഴ് പ്രതികളാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. എന്നാൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനെ നിയോഗിച്ച് ഹർജിയെ എതിർക്കാനാണ് ഇ.ഡിയുടെ നീക്കം. കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായിരിക്കുന്നത്. 24ഓളം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നു. രണ്ട് വട്ടമാണ് സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയത്.സ്വാഭാവിക ജാമ്യം…
Read More » -
News
കർക്കടക വാവുബലി: വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി വരെ മദ്യ നിരോധനം ഏർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുൻസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവിൽപ്പനശാലകളുടെയും പ്രവർത്തനം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് വിവിധ ബലിർപ്പണ കേന്ദ്രങ്ങളിൽ ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര…
Read More » -
News
കൊറിയർ സർവീസ് കെഎസ്ആർടിസി നിർത്തുന്നു; പുതിയ ടെൻഡർ ക്ഷണിക്കും
കെഎസ്ആർടിസിക്ക് കോടികൾ വരുമാനം നേടിക്കൊടുത്തിരുന്ന കൊറിയർ സർവീസ് താൽക്കാലികമായി നിർത്തലാക്കി. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശിലെ സിംഘു സൊല്യൂഷൻസിന് സേവനം മതിയാക്കാൻ കെഎസ്ആർടിസി നോട്ടീസ് നൽകി. സർവീസ് അവസാനിപ്പിച്ചതോടെ കൊറിയർ ബുക്ക് ചെയ്യുന്നത് നിർത്തിവച്ചു. സർവീസ് മോശമാണെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് കെഎസ്ആർടിസിയുടെ നടപടി. പുതിയ ടെൻഡർ ഉടൻ ക്ഷണിക്കുമെന്നാണ് വിവരം. പദ്ധതി ആരംഭിച്ച സമയത്ത് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിലായിരുന്നു നടത്തിപ്പ്. ഈ സമയത്ത് മികച്ച വരുമാനം ഖജനാവിലെത്തിയിരുന്നു. എന്നാൽ പിന്നീട് കൂടുതൽ പ്രൊഫഷണലാകാൻ വേണ്ടിയാണ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ എൽപ്പിച്ചത്. എന്നാൽ പ്രവർത്തനം പിന്നീട് താളം…
Read More » -
News
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹി എകെജി ഭവനിൽ; നീക്കത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി
എസ്.എഫ്.ഐ ഡൽഹി സെക്രട്ടറിയും വിദ്യാർത്ഥി നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡൽഹി പോലീസ് സംഘം എകെജി ഭവനിലെത്തി. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2021-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഈ കേസിൽ കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ഡൽഹി പോലീസിന്റെ സംഘം ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹിയിലെ എകെജി ഭവനിലെത്തിയത്. സി.ജെ.പി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഡൽഹിക്കകത്തും പുറത്തും പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ തുടർച്ചയായ അറസ്റ്റ് നടപടികൾ ഉണ്ടാകുന്നുണ്ട്. ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച്…
Read More » -
News
വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം…
Read More » -
News
ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കാത്തത് എന്തിന്?; സിയാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം
രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും രാജ്യം എങ്ങനെയും മാറ്റിയെടുക്കാമെന്നതിന്റെ തെളിവാണ് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ വിജയമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങൾക്ക് കലാപാഹ്വാനം നടത്തിയ ആർ എസ് എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദ പ്രസ്താവനക്കെതിരെ കേസെടുക്കാൻ ഭരണകൂടം മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒപ്പം കേരളത്തിൽ പൊലീസിന്റെയും ഗുണ്ടകളുടെയും അതിക്രമങ്ങൾ തുടരുകയാണെന്നും ഗുണ്ടകളെ നിയന്ത്രിക്കാൻ കഴിയാത്ത പൊലീസ് നിരപരാധികളെ തല്ലിക്കൊല്ലുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കൊല്ലം കുണ്ടറയിൽ…
Read More » -
News
തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ഗഡു കൂടി അനുവദിച്ച് സർക്കാർ
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ് ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്. മേയ് 30നാണ് ആദ്യ ഗഡുവായ ഏപ്രിലിലെ തുക നൽകിയത്. ആകെ 3236.76 കോടിയാണ് ജനറൽ പര്‍പ്പസ് ഫണ്ടായി ബജറ്റിൽ വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.
Read More »