kerala

  • Sports

    കേരളത്തിനിത് ചരിത്ര നിമിഷം, രണ്ട് റൺസ് ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക്

    അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇ‌ന്ന് 455 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. സെമി ഫൈനൽ അവസാന ദിനമായ ഇന്ന് മത്സരം സമനിലയിലാകും എന്ന് ഉറപ്പാണ്. ഇതോടെ ര‌ഞ്‌ജി ട്രോഫി നേടാനുള്ള അവസരം എന്ന ചരിത്ര നേട്ടമാണ് കേരളം കൈവരിക്കുന്നത്. മുംബയ്-വിദർഭ സെമി ഫൈനലിലെ വിജയിയെ കേരളം ഫൈനലിൽ നേരിടും. ശ്രീശാന്ത്,…

    Read More »
  • News

    ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന്‌ കോൺഗ്രസ് നേതൃത്വം

    ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.  പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പാർലമെൻറിലും…

    Read More »
  • News

    സ്വന്തം ​ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് കോൺ​ഗ്രസ്‌

    തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോൺ​ഗ്രസിൽ ​ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ​ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപ​ക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണു​ഗോപാൽ ​ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ ‘എ’ ​ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്. നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാ​ഗമായാണ് കോൺ​ഗ്രസിലെ ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ​ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക്…

    Read More »
  • Uncategorized

    മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

    കൊച്ചി : മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം…

    Read More »
  • Uncategorized

    പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം,​ അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

    ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു വിചാരണക്കോടതി കാമുകനെ കുറ്റവിമുക്തനാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കാമുകനെതിരെ പോക്‌സോ കേസെടുത്തത്. പരസ്‌പര സമ്മതത്തോടെ ലൈംഗിക…

    Read More »
  • Uncategorized

    കോണ്‍ഗ്രസിലെ തമ്മിലടിയിൽ ലീ​ഗിന് മുറുമുറുപ്പ്; ഹൈക്കമാൻ്റിനെ കാണാൻ തീരുമാനം

    തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാ​ദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി. അടി അടിവച്ച് യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് ലീഗ്. ഈ സാഹചര്യത്തിലാണ്…

    Read More »
  • Uncategorized

    ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് മമ്മൂട്ടി

    ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്.  മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്.  ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.  ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് ഉറ്റുനോക്കുന്നത്.  ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ…

    Read More »
  • Uncategorized

    രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു എന്ന്;മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്.…

    Read More »
  • Uncategorized

    ലീഗിന്റെ അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന്;രമേശ് ചെന്നിത്തല

    പാലക്കാട്: കോൺഗ്രസിലെ പ്രശ്നങ്ങളെ ചൊല്ലി ലീഗിന് അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുളള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറിക്ക് എതിരെ സിപിഐയും ആർജെഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് യോ​ഗത്തിന് എത്തിയപ്പോൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും…

    Read More »
  • Uncategorized

    വിവാദ ലേഖനത്തിൽ മെരുങ്ങാതെ ശശി തരൂർ; അവഗണിക്കാൻ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം

    തിരുവനന്തപുരം: കോൺഗ്രസ്സ് ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അനുനയ നീക്കത്തിന് പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചത്. തരൂരിൻ്റെ ഈ പ്രതികരണത്തിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. പഴയ നിലപാടിൽ മാറ്റമില്ലെന്ന് തരൂർ കടുപ്പിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. തരൂരിൻ്റെ നിലപാടിൽ ഇനി പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്നാണ് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പരസ്യ ചർച്ചകൾ…

    Read More »
Back to top button