kerala

  • News

    കീം റാങ്ക് ലിസ്റ്റ് വിവാദം: കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിക്കും

    കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍. കോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു പിന്തുണ നല്‍കണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികള്‍ക്ക് എതിരെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നിയമം മറ്റുള്ളവര്‍ക്ക് ദോഷമാണെന്ന് കാണുമ്പോള്‍ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ പിന്നോട്ട് പോയതില്‍ മനോവിഷമം ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷന്‍ തിരഞ്ഞെടുക്കാനുള്ള…

    Read More »
  • News

    ബിജെപിക്കു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; അമിത് ഷാ ഉദ്ഘാടനം ചെയ്തു

    ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ…

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം : ഒരു പവന് 520 രൂപ കൂടി

    സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന്…

    Read More »
  • News

    സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് പി ആർ ശിവശങ്കർ

    ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ ഭിന്നത.. മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും പി ആർ ശിവശങ്കർ ഒഴിവായിമുൻ സംസ്ഥാന വക്താവും നിലവിൽ സംസ്ഥാന സമിതി അംഗവുമാണ്. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പക്ഷത്തെ വെട്ടിയൊതുക്കിബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. 10 വൈസ് പ്രസിഡണ്ടുമാരും, നാല് ജനറൽ സെക്രട്ടറിയും, 10 സെക്രട്ടറിമാരുടെയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.. പ്രധാന ഭാരവാഹികളെല്ലാം കടുത്ത സുരേന്ദ്ര പക്ഷ…

    Read More »
  • News

    സ്കൂൾ സമയ വിവാദം; ‘സർക്കാരിനെ വിരട്ടരുത്, സമയമാറ്റം ആലോചനയിലില്ല’ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം…

    Read More »
  • News

    തിരുവനന്തപുരം ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ മരണം ; മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് ആരോപണം

    തിരുവനന്തപുരം കഴക്കൂട്ടത്ത് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടറുടെ മരണത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമെന്ന് മാതാവ്. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മേലുദ്യുഗോസ്ഥരുടെ സമ്മർദമുണ്ടായെന്നും ഒപ്പിട്ടു കൊടുത്താൽ താൻ കുടുങ്ങുമെന്ന് മകൻ പറഞ്ഞിരുന്നുവെന്നും മരിച്ച ജയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ചെങ്കോട്ടുകോണത്തിന് സമീപമുള്ള വീട്ടിൽ പൊലീസ് ടെലി കമ്മ്യൂണികേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ജയ്സൺ അലക്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലേക്ക് പോയ ജയ്സൺ തിരിച്ചുവന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

    Read More »
  • News

    ബിജെപിക്ക് പുതിയ ടീം, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് അവഗണന

    ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബിഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.…

    Read More »
  • News

    ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു

    സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ച ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു. ഹൈക്കോടതിക്ക് മുൻപിൽ സെൻസർ ബോർഡ് ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. സിനിമയുടെ മധ്യ ഭാഗത്തായി ജാനകി എന്ന് പ്രയോഗിക്കുന്ന 2 ഭാഗങ്ങൾ മ്യൂട്ട് ചെയ്തും സബ് ടൈറ്റിലിൽ ജാനകി വി എന്ന് മാറ്റിയുമാണ് പുതിയ പതിപ്പ്…

    Read More »
  • News

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും. പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിന് കോപ്പുകൂട്ടുന്ന ബിജെപിയുടെ സംഘടനാതല പ്രചാരണത്തിന് നാളെ ഔദ്യോഗിക തുടക്കമാകും.രാവിലെ പതിനൊന്നരയോടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട,…

    Read More »
  • News

    ‘കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല’ : മന്ത്രി ആര്‍ ബിന്ദു

    എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്. അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന്…

    Read More »
Back to top button