kerala

  • News

    സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണം: രാഹുല്‍ ഗാന്ധി

    സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൊല്ലത്ത് സ്കൂള്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേകപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാകണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ‘ആറ് വർഷം മുൻപ്,…

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനവ് : പവന് 40 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ വില. 40 രൂപയാണ് ഇന്ന് വർധിച്ചത്. 9,110 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 5 രൂപയാണ് ഇന്ന് കൂടിയത്. ഈ മാസം 14 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അത്. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ്‌ തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന…

    Read More »
  • News

    കനത്ത മഴ; മലബാറിലെ ഈ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മലബാറിലെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി. കാസര്‍ഗോഡ്ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂര്‍ കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…

    Read More »
  • Business

    സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്: പവന് 40 രൂപ വർധിച്ചു

    സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 40 രൂപയാണ് വർധിച്ചത്. ഒരു പവന്റെ ഇപ്പോഴത്തെ നിരക്ക് 72,840 രൂപയായി. ​ഒരു ​ഗ്രാമിന്റെ വില 9100 രൂപയിൽ നിന്നും വർധിച്ച് 9,105 രൂപയായി. ഇന്നലെ പവന് 72,800 രൂപയായിരുന്നു, ​ഗ്രാമിന് 5 രൂപയാണ് കൂടിയത്. ജൂലൈ മാസം ആരംഭിച്ചപ്പോൾ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില 72,000 രൂപയായി ജൂലൈ 9ന് സ്വർണവില താഴ്ന്നുവെങ്കിലും പിന്നീട് അത് വീണ്ടും വർധിക്കുകയായിരുന്നു.സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ്‌ തെരഞ്ഞെടുക്കുന്നത്.…

    Read More »
  • News

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ (94) അന്തരിച്ചു. കെപിസിസി മുന്‍ പ്രസിഡന്റും ചാത്തന്നൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കെ കരുണാകരന്‍, എകെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്ന സി വി പത്മരാജന്‍ രണ്ട് തവണ ചാത്തന്നൂരില്‍ നിന്നും നിയമസഭയിലെത്തി. പത്മരാജന്‍ വക്കീല്‍ എന്ന് കൊല്ലത്ത് അറിയപ്പെട്ടിരുന്ന അദ്ദേഹം പരവൂര്‍ സ്വദേശിയാണ്. അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് കൊല്ലം നഗരത്തിന്റെ ഭാഗമാവുകയായികുന്നു. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനവും ലഭിച്ചു. മന്ത്രിസ്ഥാനം രാജിവച്ച്…

    Read More »
  • News

    “നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ല”: കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

    നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സഹോദരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ദിയാധനം വാങ്ങാന്‍ കഴിയില്ലെന്നും വൈകിയാലും ശിക്ഷ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരന്‍ കുറിപ്പിൽ കൂട്ടിചേർത്തു. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിലൂടെ യെമെനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. ആഭ്യന്തര കലാപവും രാഷ്ട്രീയ അസ്ഥിരതയും കൊടികുത്തിവാഴുന്ന യെമനിലാണ് നിമിഷ പ്രിയയുടെ കേസ് എന്നത് ബാഹ്യ ഇടപെടലിനെ ഏറെ സങ്കീർണമാക്കിയിരുന്നു. യെമനിലെ ഹളർമൌത്തിലുള്ള സൂഫീ പണ്ഡിതനും തന്റെ ദീര്‍ഘകാല സുഹൃത്തുമായ ഷെയ്ഖ് ഹബീബ് ബിന്‍…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് : പവന് 360 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു.…

    Read More »
  • News

    സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 19-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ (പ്രത്യേകിച്ചും…

    Read More »
  • News

    നിപ; സംസ്ഥാനത്ത് 675 പേർ സമ്പർക്ക പട്ടികയിൽ

    സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നു ആരോ​ഗ്യ വകുപ്പ്. 178 പേർ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 82 സാംപിളുകൾ നെ​ഗറ്റീവായി. പാലക്കാട് 12 പേർ ഐസൊലേഷൻ ചികിത്സയിലാണ്. 5 പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേർ ഹൈ റിസ്കിലും 139 പേർ…

    Read More »
  • News

    പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തു ; എഡിജിപി എംആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു

    ADGP M.R അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി.M.R. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്‌.ശനിയഴ്ച്ച വൈകുന്നേരമാണ് ADGP പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി.പോലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര.ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുണ്ട്.

    Read More »
Back to top button