kerala university

  • News

    കലാലയ രാഷ്ട്രീയം വിലക്കണം, കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

    കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ. നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി രാഷ്ട്രീയഭേദമന്യേ സംഘടനകൾ രംഗത്ത് വന്നതോടെ പുറത്തുവന്നത് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരട് മാർഗരേഖ മാത്രമെന്നാണ് സിൻഡിക്കേറ്റ് നൽകുന്ന വിശദീകരണം. രാഷ്ട്രീയ പ്രവർത്തനങ്ങൾ, കൊടിനാട്ടൽ മുദ്രാവാക്യങ്ങൾ, സമരം,റാലി,ധർണ്ണ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തുടങ്ങിയവയൊന്നും ക്യാമ്പസുകളിൽ പാടില്ലെന്നാണ് മാർഗരേഖയിൽ വ്യക്തമാക്കുന്നത്. ‘ഒരു വിദ്യാർഥിയും ക്യാമ്പസിനുള്ളിൽ സംഘടനയുടെ ഭാഗമാകാൻ പാടില്ല ‘,ക്യാമ്പസിനുള്ളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി ബാനർ, ചിഹ്നങ്ങൾ എന്നിവ പാടില്ല ‘,പരാതി ലഭിച്ചാൽ പിഴ അടയ്ക്കുക ട്രാൻസ്ഫർ ക്യാമ്പസിൽ നിന്നും പുറത്താക്കൽ വരെ…

    Read More »
  • News

    ‘വാഴക്കുല’ എഴുതിയത് ‘വൈലോപ്പള്ളി’! ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ 5 അംഗ സമിതി

    ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ വി നൗഷാദ്, സിബി സി ബാബു, എസ് പ്രേമ, വിനോദ്കുമാർ ടിജി നായർ, വൈ അഹമ്മദ് ഫസിൽ എന്നിവരാണ് സമിതിയംഗങ്ങൾ. സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മലിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര…

    Read More »
  • News

    കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

    കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കേരള സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയര്‍ത്തുന്നതായി…

    Read More »
  • News

    കേരള സർവ്വകലാശാലയിൽ സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസിലർ

    കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തോൽക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. ഗിരിജാ ഗോപാലിനെയാണ് പകരം നിയമിച്ചത്. അതേസമയം, തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്നും സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നുമാണ് തോമസ് എബ്രഹാമിൻ്റെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് തോമസ് വിസിക്ക് കത്ത് നൽകി. സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ തോമസ് എബ്രഹാമിനെയാണ് പിന്തുണക്കുന്നത്.

    Read More »
  • News

    വിസി നിയമന തർക്കത്തിനിടെ, ലോക്ഭവനിലെത്തി ​ഗവർണറെ കണ്ട് മുഖ്യമന്ത്രി

    വിസി നിയമന തർക്കത്തിനിടെ ​ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി എന്നാണ് ഔദ്യോ​ഗിക വിശദീകരണം. മറ്റ് വിഷയങ്ങൾ ചർച്ചയായോ എന്നതിൽ വ്യക്തതയില്ല. കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലറായി ആരെ നിയമിക്കണമെന്നു ഗവർണറും സംസ്ഥാന സർക്കാരുമായി ധാരണയാകാത്ത സാഹചര്യത്തിൽ ആ ജോലി സുപ്രീം കോടതി ഏറ്റെടുത്തിരുന്നു. ഇരു സർവകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വിസി സ്ഥാനത്തേക്കുള്ള പേരുകൾ മുൻഗണനാക്രമത്തിൽ നൽകാൻ ജസ്റ്റിസുമാരായ…

    Read More »
  • News

    ജാതി അധിക്ഷേപ പരാതി ; വിസിയെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ, പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

    കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ്ചാന്‍സിലറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകർ തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായിത്. വിസിയെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞിരിക്കുകയാണ് പ്രവര്‍ത്തകര്‍. സര്‍വകലാശാലയില്‍ തൊട്ട് മുന്‍പ് നടന്ന സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. ജാതി അധിക്ഷേപ പരാതിയിൽ. ആരോപണ വിധേയനായ സംസ്കൃതവിഭാഗം മേധാവിക്കെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. കേരള സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷംമാണ് കേരള സർവകലാശാല സെനറ്റ്…

    Read More »
  • News

    കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

    കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനിൽകുമാറിന്റെ നിർദ്ദേശങ്ങൾ മാത്രമായിരുന്നു പി എ…

    Read More »
  • News

    ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല

    ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍…

    Read More »
  • News

    കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

    രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം, ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ മിനി കാപ്പനെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനുവദിക്കുമോ…

    Read More »
  • News

    റാപ്പർ വേടനെ കുറിച്ച് പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കം; വിശദീകരണം തേടി വി സി

    എ ഐ (നിര്‍മ്മിത ബുദ്ധി) തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. നാല് വര്‍ഷ ബിരുദ വിദ്യാർഥികൾക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് ലോക പ്രശസ്ത കവി പാബ്ലോ നെരൂദയുടെതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി…

    Read More »
Back to top button