kerala university
-
News
കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി
കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനിൽകുമാറിന്റെ നിർദ്ദേശങ്ങൾ മാത്രമായിരുന്നു പി എ…
Read More » -
News
ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്; പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കേരള സര്‍വകലാശാല
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല നിര്‍ദേശം നല്‍കി. പഠനം ഉപേക്ഷിച്ചവര്‍ സംഘടനാ പ്രവര്‍ത്തനം ലക്ഷ്യം വച്ച് കോഴ്‌സുകളില്‍ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയില്‍പപെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ കേസുകളില്‍പ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. സത്യവാങ്മൂലം ലംഘിക്കുന്നവരുടെ പ്രവേശനം പ്രിന്‍സിപ്പല്‍മാര്‍ക്ക് റദ്ദാക്കാനാകും. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോളജ് കൗണ്‍സിലിനാണ്. വിസി ഡോ. മോഹനന്‍…
Read More » -
News
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം, ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ മിനി കാപ്പനെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനുവദിക്കുമോ…
Read More » -
News
റാപ്പർ വേടനെ കുറിച്ച് പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കം; വിശദീകരണം തേടി വി സി
എ ഐ (നിര്‍മ്മിത ബുദ്ധി) തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. നാല് വര്‍ഷ ബിരുദ വിദ്യാർഥികൾക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് ലോക പ്രശസ്ത കവി പാബ്ലോ നെരൂദയുടെതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി…
Read More » -
News
സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ല; വിമര്‍ശിച്ച് ഹൈക്കോടതി
കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചാണ് രജിസ്ട്രാറുടെ ഹര്‍ജി പരിഗണിച്ചത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സിന്‍ഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ, സര്‍വകലാശാല നിയമവും ചട്ടവും വിസി ലംഘിക്കുകയാണെന്ന്, ഡോ. അനില്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എല്‍വിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി. വിസി സസ്‌പെന്‍ഡ് ചെയ്താല്‍…
Read More » -
News
കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ ; ആവശ്യമെങ്കിൽ ഗവർണറെ കാണും; മന്ത്രി ആർ ബിന്ദു
കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയാം. പ്രശ്നം പരിഹരിക്കുന്നതിന് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. താൻ ഒരു അധ്യാപികയും ഒരു അമ്മയുമാണെന്ന് മന്ത്രി പറഞ്ഞു. വിസിമാരേ…
Read More » -
News
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശൻ ചോദിച്ചു. സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ…
Read More » -
News
സർവകലാശാലകളിൽ കാവിവത്കരണ ശ്രമം ; ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗം: എം.വി ഗോവിന്ദൻ
സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വലിയ മാറ്റങ്ങൾ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിൽ മികച്ച 100 കോളേജുകളിൽ 16 എണ്ണം കേരളത്തിൽ ആണ്. ഇതിനെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഗവർണർമാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാർ സ്വീകരിക്കുന്നത്. അതാണ്…
Read More » -
News
കേരള സര്‍വകലാശാല ജോയിൻ്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി
കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി. വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസിന്റേതാണ് നടപടി. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിൻ്റ് രജിസ്ട്രാറായും നിയമിച്ചു. കഴിഞ്ഞ ദിവസം വി സി പിരിച്ചുവിട്ടതിന് ശേഷവും തുടർന്ന സിന്‍ഡിക്കേറ്റ് യോഗത്തിൽ ഹരികുമാർ പങ്കെടുത്തിരുന്നു. ഇതിൽ വിശദീകരണം തേടിയെങ്കിലും പി ഹരികുമാര്‍ നല്‍കിയിരുന്നില്ല.. പിന്നാലെയാണ് ഹരികുമാറിനെ ചുമതലകളിൽ നിന്നും വി സി നീക്കിയത്. കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷം നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് നടപടി.…
Read More » -
News
കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി
കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ. നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി. ഇന്ന് തന്നെ ചുമതലയെടുക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. 4.30 യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു. ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ്…
Read More »