Kerala Rajbhavan
-
News
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശൻ ചോദിച്ചു. സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ…
Read More » -
News
ഭാരതാംബ വിവാദം; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തി
രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവൻ പരിസരത്തേയ്ക്ക് എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയത്. ഗവർണറുടെ വിരട്ട് എസ്എഫ്ഐയോട് വേണ്ടെന്നും, ഭരണഘടനയുടെ താളുകൾ ഗവർണറെ പഠിപ്പിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ തറവാട് സ്വത്തല്ല കേരളം എന്നും അതിൻ്റെ പേരിൽ പണിതതല്ല…
Read More » -
News
ഭാരതാംബ വിവാദം ; നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവൻ പ്രസ്താവന…
Read More » -
News
രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ല; ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്: മുഖ്യമന്ത്രി
രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍…
Read More »