Kerala Politics
-
News
മദ്യനയത്തിൽ വീണ്ടും രാഷ്ട്രീയ പോര്; സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ
സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയും മദ്യനികുതി ഇളവിനെതിരെയും കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദ ഫയലുകൾ നീങ്ങിത്തുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ഭരണപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ മുഖ്യമന്ത്രിയുടേത് പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ പുതിയ മദ്യനയം നടപ്പിലാക്കൂ എന്നാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ളവർ നിയമസഭയിൽ പറയുന്നത്. എന്നാൽ സഭയിൽ ബില്ല് പാസാക്കിയ ശേഷം ഇത്തരം ചർച്ചകൾ നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലഗോപാൽ ചോദിച്ചു.ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത്…
Read More » -
News
വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ
സംസ്ഥാന ബജറ്റിലെ മദ്യനയ പ്രഖ്യാപനങ്ങളിലും കരിമണൽ ഖനന വിഷയത്തിലും അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യ കേസ് ഉയർത്തി വി.ഡി. സതീശൻ സർക്കാരിനെതിരെ നിലപാട് വീണ്ടും കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണത്തിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് കാര്യക്ഷമമായി അന്വേഷിക്കാൻ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട സുധീരൻ, കത്തിന്റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ.കെ.…
Read More » -
News
കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും
കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ഇന്നലെ മുതൽ എസ്ഐടി ചോദ്യം ചെയ്ത് വരികയാണ്. വ്യാജ സ്ക്രീൻഷോട്ട് ആദ്യം ബ്രോഡ് കാസറ്റ് ചെയ്ത ജിതിനിൽ നിന്ന് മാത്രമേ സ്ക്രീൻഷോട്ടിന്റെ ഉറവിടത്തെക്കുറിച്ച് വിവരം ലഭിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജിതിനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. നാളെ വൈകിട്ട് 5 മണി വരെയാണ് ജിതിന്റെ കസ്റ്റഡി. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യം…
Read More » -
News
ആർ.എസ്.എസ് വേദിയിൽ വി.സിമാർ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ
ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് സർവകലാശാലകളുടെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിപ്പറയുന്ന ആശയധാരയുമായി ബന്ധപ്പെട്ട വേദിയിൽ സർവകലാശാല മേധാവികൾ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ യോഗ്യരല്ലെന്നും…
Read More » -
News
‘മുഖ്യമന്ത്രി തീരുമാനം വൈകിയത് യുഡിഎഫിന് തിരിച്ചടിയായി’; സണ്ണി ജോസഫ്
മുഖ്യമന്ത്രി തീരുമാനം വൈകിയത് യുഡിഎഫിന് തിരിച്ചടിയായെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയുടെ വീട്ടിലാണ് ചർച്ച നടക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വൈകീട്ട് ചർച്ച നടക്കും. വെളുത്ത പുക ഉയരുമെന്നും ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്ന് തീരുമാനമുണ്ടാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വേഗം തീരുമാനം ഉണ്ടാകുമെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, ഫലപ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടിട്ടുമാണ് കോണ്‍ഗ്രസിൽ മുഖ്യമന്ത്രി പ്രതിസന്ധി തുടരുന്നത്. മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക്…
Read More » -
News
പട നയിച്ചവൻ നാടു നയിക്കും; വിലക്കുകൾ ലംഘിച്ച് തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി വിലക്കുകൾ ലംഘിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും ഫ്ലക്സിൽ എഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. “പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ…
Read More » -
News
വി ഡി സതീശൻ ഇന്നലെ പൂത്ത തകര , നായർ–ഈഴവ ഐക്യം അനിവാര്യം : വെള്ളാപ്പള്ളി
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം…
Read More »