Kerala political news
-
News
വി ഡി സതീശൻ ഇന്നലെ പൂത്ത തകര , നായർ–ഈഴവ ഐക്യം അനിവാര്യം : വെള്ളാപ്പള്ളി
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം…
Read More » -
News
ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: ‘പുറത്തുവരുന്നത് ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം’: എംഎ ബേബി
ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം പുറത്തുവരികയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപി. ആർഎസ്എസ് നിർമിച്ച രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി. അവരുടെആജ്ഞപ്രകാരം പ്രവർത്തിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വർഗീയ വിഷം വിതറുന്നവരാണ്. പൊതുപ്രവർത്തകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രീതി ബിജെപി പിന്തുടരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പി എം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. അത് മാധ്യമങ്ങൾ അംഗീകരിക്കണം.…
Read More »