kerala news
-
News
ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം; 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍. നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 48 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് മാസം മുന്‍പ് അഖിലിന്റെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു. ആ സമയം മുതല്‍ അഖിലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.…
Read More » -
News
കനത്ത മഴ ; മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നു
കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേ സമയം രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.…
Read More » -
News
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും…
Read More » -
News
ഇടുക്കിയില്‍ കനത്ത മഴ; കുമളിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളിലും കടകളിലും വെള്ളം കയറി
ഇടുക്കി കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങി സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടകത്തലമേല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലാണ് വലിയ തോതില്‍ വെള്ളക്കെട്ടിന് കാരണമായത്. കുമളി ടൗണിലും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം…
Read More » -
News
കേരളത്തില്‍ അതിശക്ത മഴ തുടരുന്നു ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യത. മാന്നാര്‍ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പലയിടത്തും…
Read More » -
News
ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള…
Read More » -
News
സ്‌പോട്‌സ് കൗണ്‍സിലിൽ നിന്ന് വിരമിച്ചർക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി അനുവദിച്ചു
സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്നു വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2025 മെയ് 30 ന് ആദ്യ ഗഡുവായി 2.82 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഇതോടെ ഈ വര്‍ഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച തുക 5.64 കോടി രൂപയായി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി കൗണ്‍സിലിന് അധിക ധനാനുമതിയായി അനുവദിച്ചതില്‍ ആകെ നല്‍കാനുള്ള 11.28 കോടി രൂപയുടെ 25 ശതമാനം വീതം 4 ഗഡുവായി അനുവദിക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതുപ്രകാരമാണ് രണ്ടാം ഗഡു അനുവദിച്ചത്. ഈ തുക…
Read More » -
News
ചേര്‍ത്തല ഐഷ തിരോധാനത്തിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം : മൂന്നാമത്തെ കേസ്
ചേര്‍ത്തല ഐഷ തിരോധാന കേസിലും പ്രതി സെബാസ്റ്റ്യനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇതോടെ മൂന്നു കൊലക്കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിയായി. സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റുമാനൂര്‍ ജൈനമ്മ തിരോധാന കേസും ബിന്ദു പത്മനാഭന്‍ തിരോധാനവും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഐഷയുടെ തിരോധാനം ചേര്‍ത്ത പൊലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ, റിമാന്‍ഡിലായിരുന്ന സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഐഷയേയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഷയുടെ തിരോധാനക്കേസ് കൊലപാതകക്കേസാക്കി മാറ്റി, സെബാസ്റ്റ്യനെ പ്രതി ചേര്‍ത്ത് അന്വേഷണ…
Read More » -
News
ഹിജാബ് വിവാദം: സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്, വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി
ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും പിതാവ് അറിയിച്ചു. കുട്ടി സ്‌കൂളില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും, സ്‌കൂള്‍ നിബന്ധന പാലിച്ച് യൂണിഫോം അണിഞ്ഞ് സ്‌കൂളില്‍ പഠനം തുടരാമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് കുട്ടിയുടെ കുടുംബം സമ്മതപത്രം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. സ്‌കൂളിന്റെ നിയമാവലി അനുവദിച്ച്…
Read More » -
News
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ പുനഃസ്ഥാപിക്കും
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമായ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ഇന്ന് ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണം പൂശിയ പാളികളാണ് പുനസ്ഥാപിക്കുന്നത്. നാലുമണിയോടെയാണ് ചടങ്ങുകള്‍ നടക്കുക. ഹൈക്കോടതി…
Read More »