kerala news

  • News

    സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു; അതിശക്ത മഴ മുന്നറിയിപ്പ്

    കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ച സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ, കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍…

    Read More »
  • News

    മാസപ്പടി കേസ്: മൊഴിയില്‍ അവ്യക്തത ,വീണയെ ഇഡി വീണ്ടും വിളിപ്പിക്കും

    മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യൽ അടുത്തയാഴ്ച നടക്കും. കരിമണൽ കമ്പനിക്ക് പിണറായി വിജയനുമായി ബന്ധമുണ്ടോ എന്നതിലടക്കം ഇന്നലത്തെ ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇന്നലെ 10 മണിക്കൂർ ആണ് ചോദ്യം ചെയ്യൽ നടന്നത്. എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.…

    Read More »
  • News

    മാസപ്പടി കേസ്; വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി

    സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു. 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്. എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. വീണയെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയും,…

    Read More »
  • News

    ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി; രജിസ്ട്രാറും പങ്കെടുത്തു

    പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തിലേക്ക്. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വിസി സിദ്ധു പി അൽഗൂർ മുഖ്യ അതിഥിയായി എത്തിയത്. വിസിക്കൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. നിരവധി ആർഎസ്.എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ഈ ചടങ്ങിൽ ആർഎസ്എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. പരിപാടിക്ക് എത്തിയ വിസി സിദ്ധു പി. അൽഗൂറിനെ…

    Read More »
  • News

    തൊണ്ടിമുതൽ തിരിമറി കേസ് ; ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം, ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ ഇന്ന് കോടതിയിൽ

    വിദേശ പൗരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവിൽ അദ്ദേഹം അഭിഭാഷകനായിരുന്നു. ആന്‍റണി രാജു രണ്ടാം…

    Read More »
  • News

    എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം

    എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ദില്ലിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ വിമാനമാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ്‌ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട്…

    Read More »
  • News

    വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

    മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്.

    Read More »
  • വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

    കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യ അപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താൻ ജിതിന്റെ ഫോൺ സ്റ്റേറ്റ് എഫ് എസ് എല്ലിലേക്ക് അയക്കാനുള്ള നടപടി എസ് ഐ ടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്ഐടി കണ്ടെത്തല്‍. ശേഷം…

    Read More »
  • News

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റിയത് 262 കോടി: സിഎജി റിപ്പോർട്ട് സഭയിൽ

    സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് സിഎജി പറയുന്നു. തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി ആണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിത നിധിയില്ക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി. സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോർട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട്…

    Read More »
  • News

    കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

    കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടാക്കിയ…

    Read More »
Back to top button