kerala news

  • News

    തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

    തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവരാണ് പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും. ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ…

    Read More »
  • News

    മാസപ്പടി കേസ്; മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി

    മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ഡൽഹി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം. ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയെ രണ്ട് വട്ടവും ചോദ്യം…

    Read More »
  • Business

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; പവന് 680 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,061.35 ഡോളറായി വിലയിടിഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ വിലയിടിവുണ്ടായി. 4,076.40 ഡോളറായാണ് വിലയിടിഞ്ഞത്. തുടര്‍ച്ചയായ നാലാം…

    Read More »
  • News

    സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ…

    Read More »
  • News

    ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള നീക്കത്തെ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സബ്ജെക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു

    കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്‍റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണ് രണ്ട് ഫയൽ ആണ് അന്ന് ഉണ്ടായിരുന്നത് ജോണിവാക്കറിന് നികുതി കുറയ്ക്കാൻ വേണ്ടി ഉള്ള തീരുമാനം ഉണ്ടായിരുന്നു ആ തീരുമാനം വന്നപ്പോൾ അതിനെ അവിടെവച്ച് തന്നെ എതിർത്തു നികുതി ഇളവിൽ തർക്കമുണ്ട് എന്ന് അന്ന ത്തെ സബ്ജക്ട് കമ്മിറ്റിയിൽ പറഞ്ഞു, ധനമന്ത്രിയായിരുന്ന കെ എന്‍…

    Read More »
  • News

    മദ്യനയത്തിൽ വീണ്ടും രാഷ്ട്രീയ പോര്; സർക്കാരിനെതിരെ കെ.എൻ. ബാലഗോപാൽ

    സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയും മദ്യനികുതി ഇളവിനെതിരെയും കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദ ഫയലുകൾ നീങ്ങിത്തുടങ്ങിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ഭരണപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ മുഖ്യമന്ത്രിയുടേത് പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ പുതിയ മദ്യനയം നടപ്പിലാക്കൂ എന്നാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ളവർ നിയമസഭയിൽ പറയുന്നത്. എന്നാൽ സഭയിൽ ബില്ല് പാസാക്കിയ ശേഷം ഇത്തരം ചർച്ചകൾ നടത്തുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലഗോപാൽ ചോദിച്ചു.ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത്…

    Read More »
  • News

    സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കും; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യോ അലർട്ടുണ്ട്. തിങ്കളാഴ്ച മുതൽ വടക്കൻ…

    Read More »
  • News

    കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

    തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. സംസ്ഥാന ബജറ്റില്‍ തീരദേശ കലിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കരിമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയല്ല, എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ രേഖകളുമായി തന്നെ പൊരുത്തപ്പെടുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. തെലങ്കാന ആസ്ഥാനമായുള്ള…

    Read More »
  • News

    സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു; നിർണായക പ്രഖ്യാപനവുമായി മന്ത്രി

    സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി നടപടികൾ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യവ്യാപനത്തെ എക്സൈസ് വകുപ്പ് പ്രോത്സാഹിപ്പിക്കില്ലെന്നും, ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷം വിവിധ മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാകും പ്രോഗ്രസീവായ പുതിയ മദ്യനയം ആവിഷ്കരിക്കുക.വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. ബജറ്റിൽ നികുതി നിശ്ചയിച്ചു എന്നത് കൊണ്ട് മാത്രം വിൽപന നടത്താൻ കഴിയില്ല. എക്സൈസ് കമ്മീഷണർക്ക് ലഭിക്കുന്ന…

    Read More »
  • News

    റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

    മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ…

    Read More »
Back to top button