kerala news
-
News
ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ,ഏഴ് ബ്ലോക്ക്…
Read More » -
News
രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം സത്യമായി; ഗ്യാനേഷ്കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ മുഖ്യമന്ത്രി
ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനിയും തെളിവ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്യാനേഷ്കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഉയർന്ന ഭരണഘടന പദവിയിൽ ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും തുടരരുതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം…
Read More » -
News
കേരളത്തില്‍ വേരുറപ്പിക്കാന്‍ സിജെപി; ഇന്ന് കൊച്ചിയില്‍ പൊതുസമ്മേളനം
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവില്‍ നിര്‍ണായകമാകും. എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങള്‍ വൈകാതെ നിലവില്‍ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളില്‍ ഗൗരവപൂര്‍ണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം. ദക്ഷിണ മേഖലാ ഇന്‍ ചാര്‍ജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാന്, ഇഷ മറിയം ഹാരിസ്,…
Read More » -
News
ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്
രാജ്യത്ത് നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ തടസമില്ലാതെ നടക്കും.വായ്പ തവണകൾ കൃത്യമായി ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ രണ്ട് അവധി ആയതിനാൽ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ. തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് ഞായറാഴ്ച…
Read More » -
News
കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍
എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വന്‍ മയക്കു മരുന്നുവേട്ട. കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎ പിടികൂടി. അഫ്സല്, ജസ്ന സൂസന്, ജൂബി എന്നിവര്‍ പിടിയിലായി. ഇവരില്‍ നിന്നും 198 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നാണ് 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണു ബി പൈ എന്നയാള്‍ പിടിയിലായത്. ഇതും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. വീണ്ടും കൊച്ചിയില്‍ വ്യാപകമായി ലഹരിയെത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. ആലുവയില്‍ ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാരും പിടിയിലായിട്ടുണ്ട്. അസം സ്വദേശികളായ…
Read More » -
News
വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി
മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന് സഹോദരന്മാര്ക്കെതിരെ വനംവകുപ്പ് നല്കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ മാസം 17 നാണ് അഗസ്റ്റിന് സഹോദരന്മാര്ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടുന്നത്. തടികള്‍ പിടികൂടി അഞ്ചു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം…
Read More » -
News
ഇഎസ്എ കരട് വിജ്ഞാപനം: നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്
പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകുമോ എന്ന കാര്യത്തിൽ കേന്ദ്രവും വ്യക്തത നൽകിയിട്ടില്ല.
Read More » -
News
നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന് എന്നിവരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ പ്രതികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍…
Read More » -
News
മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോണ്സര് ചിപ്സണ്‍ ഏവിയേഷന്‍; ചെലവാക്കിയത് 19.88 ലക്ഷം രൂപയെന്ന് രേഖകള്‍
മുഖ്യമന്ത്രി വിഡി സതീശന് തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്രയുടെ തുക സ്പോണ്സര് ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് ( 19,88,595 രൂപ ) യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്സ് രേഖകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക മന്ത്രി കെ ജെ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. മലയാളിയായ പരിചയക്കാരന് അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും, അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ സ്പോണ്‍സറെ വെളിപ്പെടുത്താന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി,…
Read More » -
News
മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം; മുഖ്യമന്ത്രി
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ ധനസഹായം നല്കാന് സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം. ലോകകേരള സഭ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വിഡി സതീശന് പറഞ്ഞു. പകരം ഫലപ്രദമായ പുതിയ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകകേരള സഭയുടെ പേരില്‍ നടന്നത് വലിയ ധൂര്‍ത്താണ്. അത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക കേരള സഭയ്ക്ക് പകരം ബദല്‍ സംവിധാനം ഉണ്ടാകും. പ്രവാസികളുടെ വിഷയങ്ങള്‍ അഡ്രസ്…
Read More »