kerala news

  • News

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ…

    Read More »
  • News

    എസ്‌ ഐ ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സിപിഎം ; സുപ്രീംകോടതിയില്‍ ഹര്‍ജി

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ സിപിഎം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നല്‍കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. എസ്‌ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നും സിപിഎം ഹര്‍ജിയില്‍ ആരോപിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജി പ്രകാശാണ് സിപിഎമ്മിനായി ഹര്‍ജി സമര്‍പ്പിച്ചത്. സിപിഐയും എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികള്‍…

    Read More »
  • News

    വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതി; കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും

    കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതു സംബന്ധിച്ച പരാതിയില്‍ ജില്ലാ കലക്ടര്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ലെ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇആര്‍ഒ കലക്ടര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം വി എം വിനു ഉപയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വോട്ടര്‍ പട്ടികയില്‍…

    Read More »
  • News

    ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു, ഒരു കുട്ടിക്കു പരിക്ക്

    ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ…

    Read More »
  • News

    ശബരിമലയില്‍ വൻ ഭക്ത‍ജന തിരക്ക്; എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

    ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ അധികമായി ഉടന്‍ പ്രവർത്തനം ആരംഭിക്കും. പമ്പയിലെ സ്പോട്ട് ബുക്കിങ്ങ് താൽക്കാലികമായി നിർത്തി. നിലയ്ക്കലിലാകും ഇനി സ്പോട്ട് ബുക്കിങ്ങ് അനുവദിക്കുക. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…

    Read More »
  • News

    തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

    തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ നിന്നും മുതിര്‍ന്ന നേതാവ് എന്‍ ശക്തന്‍ രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം കെപിസിസി രാജി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ശബ്ദരേഖ വിവാദത്തെത്തുടര്‍ന്ന് പാലോട് രവി രാജിവെച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ എന്‍ ശക്തനെ താല്‍ക്കാലിക ഡിസിസി അധ്യക്ഷനായി നിയമിച്ചത്. ഉടന്‍ തന്നെ സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കുമെന്നും, അതുവരെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനുമാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായി…

    Read More »
  • News

    ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി; അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍

    മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍…

    Read More »
  • News

    എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ ഇന്ന് മുതൽ

    മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ…

    Read More »
  • News

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. 10 ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. വരുന്ന 22-ാം തിയതി ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപംകൊള്ളാനും ഇത് 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ…

    Read More »
Back to top button