kerala news
-
News
അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യുന്നത്. മേയ് മാസം അവസാനത്തോടെ പാഠപുസ്തക വിതരണം പൂർത്തീയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം…
Read More » -
Kerala
കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോയെന്ന് വിഡി സതീശന്‍
ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം…
Read More » -
News
ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണക്കുകൡ പൊരുത്തക്കേടുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും…
Read More » -
News
എസ് ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരാകണം; ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി
ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ എസ്ഐടി സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ജയശ്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എസ്ഐടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് കോടതി വ്യക്തമാക്കി. എസ് ജയശ്രീയുടെ അറസ്റ്റ്…
Read More » -
News
ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. എൻ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തമാക്കിയത്. ഇതുവരെ നാലു പ്രതികള്‍ ജാമ്യം…
Read More » -
News
സിനിമാ പ്രവർത്തകരുടെ ജോലി സമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചു
സിനിമാ പ്രവർത്തകരുടെ ജോലി സമയം 16 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറച്ചു. വിവിധ സിനിമാ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ തുടരുന്ന സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. ഇനി മുതൽ കോൾഷീറ്റിൽ തന്നെ 12 മണിക്കൂർ ജോലി എന്ന് രേഖപ്പെടുത്തും. ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകൾ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജോലിസമയം കുറച്ചതിന്റെ പേരിൽ വേതനത്തിൽ കുറവ് വരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പ് നൽകി. കോൾഷീറ്റ് അനുസരിച്ച് നിലവിൽ 16 മണിക്കൂർ ആണ് ഒരു ദിവസത്തെ…
Read More » -
News
നിയമസഭയില്‍ മത്സരിക്കണം; ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു : കെ സുധാകരന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തന്റെ ആഗ്രഹം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു. ‘ ഞാന്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഹൈക്കമാന്‍ഡിനോട് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയം മത്സരിക്കുമെന്ന് പറയുന്നത് അധികപറ്റാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തിട്ടില്ല. വിഡി സതീശന്റെ പരിപാടിയില്‍ നിന്ന് ഞാന്‍ വിട്ടുനിന്നിട്ടില്ല. വേദിയില്‍ നിന്ന് പോയത് അത്രയും നേതാക്കള്‍ അവിടെ ഉണ്ടായിരുന്നതിനാലാണ്. ഒരു രാഷ്ട്രീയ കേസുമായി ബന്ധപ്പെട്ട് വിചാരണയില്‍…
Read More » -
News
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുത് : രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ. നിലവിൽ ഇടതുപക്ഷമടക്കം സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അടിത്തട്ടിലെ പാർട്ടി ആവേണ്ടതാണ്. പക്ഷേ മധ്യ ഉപരി മധ്യവർഗത്തിന്റെ ആഗ്രഹങ്ങളാണ് സാധിച്ചു കൊടുക്കുന്നത്. മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുത്. ഗുരുവിന്‍റെ തത്വങ്ങൾക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനെക്കാൾ മഹാനാണ് അദ്ദേഹമെന്ന് പറയേണ്ടി വരികയും ചെയ്യുന്ന അവസ്ഥ കമ്മ്യൂണിസ്റ്റുകാരന് മാത്രമല്ല, ഏതൊരു മതേതര വാദിക്കും കേരളീയനും അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സന്ധികൾ പാർട്ടികളെ പിന്നോട്ടു കൊണ്ടുപോകുന്നു.…
Read More » -
News
കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ; മുഖ്യമന്ത്രി നിർവ്വഹിക്കും
കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ ആധുനിക കാന്‍സര്‍ ചികിത്സാ ഗവേഷണ കേന്ദ്രമാണ് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 100 കിടക്കകളോടെയാണ് സ്ഥാപനം…
Read More » -
News
ശബരിമല സ്വര്‍ണ്ണക്കൊള്ള; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ് എസ് സിയില്‍ നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്‌ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നു. പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്. പ്രതികളുടെ വാദം കളവാണ്. നഷ്ടമായ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ സൂചിപ്പിക്കുന്ന പരിശോധനാ ഫലമാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍…
Read More »