kerala news
-
News
ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും; ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് ആഭ്യന്തരമന്ത്രി
ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നേരെ അതിശക്തമായ നടപടി കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.…
Read More » -
News
ഒരാൾക്ക് ഒരു പദവിയാണ് ഉചിതം ; രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ജലസംഭരണികളിൽ വെള്ളം കുറവുണ്ടെന്നും വില കൂടുതൽ കൊടുത്ത് വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും…
Read More » -
News
വിഴിഞ്ഞം ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനം; തിരുത്താനുള്ള അവസരമെന്ന് എംവി ജയരാജന്‍
വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. വിഴിഞ്ഞം തുറമുഖത്തിലെ ഓഹരികള്‍ ഒരു വിദേശ ഷിപ്പിങ് കമ്പനിക്ക് വില്‍ക്കാനാണ് അദാനി ശ്രമിച്ചത്. വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഓഹരി കൈമാറ്റത്തിന് അദാനിയുമായി ഡീല്‍ ഉണ്ടാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിന് എതിരായി സിപിഎമ്മില്‍ നിന്നു പോയ മൂന്ന് വിമത എംഎല്‍എമാര്‍ രംഗത്തു വരുമോ?. ഈ വിഷയത്തില്‍ ഇവര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുമോയെന്നും ജയരാജന്‍ ചോദിച്ചു. അദാനി ഓഹരി മാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കത്തിടപാട് നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി എടുക്കണമെന്നാണ്.…
Read More » -
News
എൽഡിഎഫിൽ കടുത്ത പ്രതിസന്ധി, പിണറായിക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഐ
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ എൽഡിഎഫ് കനത്ത പ്രതിസന്ധിയിൽ. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും പി പി സുനീർ പറഞ്ഞു. അതേസമയം, സർക്കാർ ഉൾപ്പെടുന്ന വിവാദ…
Read More » -
News
കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മാനേജ്‌മെന്റുമായി തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് ചര്‍ച്ച നടത്തും
കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക്. വെള്ളിയാഴ്ച മന്ത്രി ബിന്ദു കൃഷ്ണ എറണാകുളത്തെത്തി കമ്പനി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥ തല ചര്‍ച്ച. തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ കമ്പനി ചര്‍ച്ച നടത്തും. കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അമേരിക്കന്‍…
Read More » -
News
പത്തനംതിട്ടയിലെ പോക്സോ കേസ്; സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി
പത്തനംതിട്ടയിലെ പോക്സോ പീഡന കേസിൽ വീണ്ടും വഴിത്തിരിവ്. 13 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴിമാറ്റി. പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഇന്നലെ ആറു പേരെ വിട്ടയച്ചിരുന്നു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ വിശദമായ…
Read More » -
News
വിഴിഞ്ഞം ഓഹരി കൈമാറ്റം; സര്‍ക്കാര്‍ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ
വിഴിഞ്ഞത്ത് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്‍റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ. എംപവേർഡ് കമ്മിറ്റി ശുപാർശക്ക് ശേഷമായിരിക്കുംഅന്തിമ തീരുമാനം. അതേസമയം അദാനിയുടെ അപേക്ഷയിൽ വിശദപരിശോധന നടത്താനാണ് സർക്കാർ തീരുമാനം.വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് പുതുക്കിയിരുന്നു. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട്സ് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെന്നും അദാനി പോർട്ട്സ് കൂട്ടിച്ചേർത്തു.തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക്…
Read More » -
News
‘എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി‘ വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്. സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
News
പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പിഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് പേര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് മൊഴി. കൗണ്‍സിലിംഗിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
Read More » -
News
അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ
അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഞാനും ഇവിടെ ബിസിനസ് ചെയ്തിട്ടുള്ള ആളാണ്. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാൻ ധൈര്യമുള്ള ഒരു കോർപ്പറേറ്റും ഇന്ത്യയിലില്ല. ഒന്നുകിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ അവർ അത്രമാത്രം അപ്രാപ്തരാണ്’ – എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ വ്യക്തിക്കോ ഗ്രൂപ്പിനോ ആണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷാ ചുമതലകളും ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.…
Read More »