kerala news
-
News
ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ബലാത്സംഗക്കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് എസ്‌ഐടിയുടെ തീരുമാനം. അതിനാല്‍ രാഹുലിനെ വീണ്ടും ജയിലിലേക്ക് അയക്കും. ചോദ്യം ചെയ്യലിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും. എന്നാല്‍ കേസില്‍ തനിക്ക് രക്ഷപ്പെടാനുള്ള തെളിവുകള്‍ ഫോണിലുണ്ടെന്നും, പൊലീസിന് പാസ് വേര്‍ഡ് നല്‍കിയാല്‍ അതു നഷ്ടപ്പെടുമെന്നുമാണ്…
Read More » -
News
സിപിഐ എം സംസ്ഥാന വ്യാപക ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം
സംസ്ഥാനത്ത് സിപിഐ എം നേതാക്കളും പ്രവർത്തകരും നടത്തുന്ന ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കമാകും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കും.സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വിവിധയിടങ്ങളിൽ സന്ദർശനത്തിന് നേതൃത്വം നൽകും. തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി പരിധിയിൽ എം.എ ബേബിയും, വെള്ളറടയിൽ എം.വി ഗോവിന്ദനും ഇന്ന് രാവിലെ ഗൃഹസന്ദർശനം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർന്നുകൂടെന്ന് ജനങ്ങളെ…
Read More » -
News
‘സഭയുടെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍’; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി. ഡികെ മുരളി എംഎല്‍എയാണ് പരാതി നല്‍കിയത്. രാഹുല്‍ സഭയുടെ അന്തസ്സിനു നിരക്കാത്ത, ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നോട്ടീസില്‍ പറയുന്നു. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. പരിശോധിച്ച ശേഷം പരാതി നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണോ എന്ന് സ്പീക്കര്‍ തീരുമാനിക്കും. നിയമോപദേശം നോക്കിയാകും തുടര്‍നടപടി. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുള്ളതിനാലും 20 ന് തുടങ്ങുന്ന ഈ സര്‍ക്കാരിന്റെ അവസാന സമ്മേളനത്തില്‍ അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാലും അയോഗ്യതയില്‍…
Read More » -
News
തൈപ്പൊങ്കൽ : 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
സംസ്ഥാനത്തെ 6 ജില്ലകളില്‍ ഇന്ന് തൈപൊങ്കൽ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പ്രാദേശിക അവധിയുള്ളത്. ഈ ജില്ലകളിൽ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍ അവധിയായിരിക്കുമെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍മാരും ഉറപ്പ് വരുത്തേണ്ടതാണ്. ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി.…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന സമയത്താണ്…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കം
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകീട്ട് തലസ്ഥാനത്തെത്തിയ മിസ്ത്രി, രാത്രി ഏതാനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ന് അദ്ദേഹം സംസ്ഥാന നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലുറപ്പ് ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഭവനു മുന്നില്‍ രാപകല്‍ സമരത്തിലാണ്. ഇന്നു രാവിലെ 10 ന് സമരം സമാപിക്കും. അതിനുശേഷമാകും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക. കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുക കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം. ഗ്രൂപ്പ്…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍: പവന് 280 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം…
Read More » -
News
നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു
സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന്…
Read More » -
News
മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി വിജയിക്കാനായാല്‍ സ്വന്തം നിലയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കും.…
Read More » -
News
രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. സബ് ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധന നടത്തിയശേഷമാകും കോടതിയിൽ ഹാജരാക്കുക. യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും…
Read More »