kerala news
-
News
ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. Consolation Prize Rs.1,00,000/- XA…
Read More » -
News
മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും. കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. അതിജീവിതയുടെ പരാതിയിൽ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തിരുവല്ല…
Read More » -
News
വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. 2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, അതായത് 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിഴിഞ്ഞത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനകള്‍ തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റായി നല്‍കണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം…
Read More » -
News
പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ
കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ തകർത്തു. പെൺകുട്ടി ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പ്രതിയെ പിടികൂടുന്നതും. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിൻ്റെ ചില്ലും ഇയാൾ തകർത്തുകളഞ്ഞു. തമിഴ്നാട്ടിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പടെ പ്രതിയാണ് പരമശിവം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More » -
News
‘കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നു’; പുസ്തകത്തിനെതിരെ എംടിയുടെ മക്കള്‍
സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ച് എഴുതിയ പുസ്തകത്തിനെതിരെ മക്കള്‍ രംഗത്ത്. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രസ്താവനയില്‍ ആരോപിച്ചു. എംടിയെയും ആദ്യഭാര്യ പ്രമീള നായരെയും കുറിച്ച്, എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പേരില്‍ എച്ച്മക്കുട്ടി, ദീദി ദാമോദരന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തിനെതിരെയാണ് മക്കള്‍ രംഗത്തെത്തിയത്. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിതാരയും അശ്വതിയും പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു…
Read More » -
News
നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം പിമാരുൾപ്പെടെ സ്ഥാനാർഥിയാകാൻ നീക്കങ്ങൾ നടത്തുന്നതിനിടെ കോൺഗ്രസിൻ്റെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ ഒരു ഡസൻ എം പിമാരാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്നത്. അതേസമയം, ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യമാണ് ഹൈക്കമാൻഡിന് മുന്നിൽ. അതിനിടെ രാഹുൽ ഗാന്ധി പങ്കെടുത്ത മഹാപഞ്ചായത്തിൽ അവഗണിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കി ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ല. അതിനിടെ കഴിഞ്ഞ തവണ പ്രകടനം മോശമായ…
Read More » -
News
ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…
Read More » -
News
താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം
ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ക്രമീകരണം നടപ്പാക്കുന്നത്. ഈ ദിവസങ്ങളിൽ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ പുനക്രമീകരിക്കണം. ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് പുനഃരാംഭിക്കുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി…
Read More » -
News
ശബരിമല സ്വർണ്ണക്കൊള്ള ഇന്ന് നിയമസഭയിൽ ; സർക്കാർ – പ്രതിപക്ഷ പോരിന് സാധ്യത
ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്ന് സർക്കാർ പ്രതിപക്ഷ പോരിന് സാധ്യത. സ്വർണ്ണക്കൊള്ള അടിയന്തര പ്രമേയേ നോട്ടീസ് ആയി കൊണ്ട് വരാൻ ആണ് പ്രതിപക്ഷ നീക്കം. അറസ്റ്റിൽ ആയവരുടെ സിപിഎം ബന്ധവും കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും ആയുധമാക്കാൻ ആണ് പ്രതിപക്ഷ ശ്രമം. പോറ്റി സോണിയ ഗാന്ധി കൂട്ടിക്കാഴ്ച്ച ഫോട്ടോ യും വാജി വാഹന കൈ മാറ്റവും ഭരണ പക്ഷം ഉന്നയിക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ തുടങ്ങുന്ന 9 മണി മുതൽ പ്രക്ഷുബ്ധമായേക്കും. ഗവർണ്ണരുടെ നയ പ്രഖ്യാപന പ്രസംഗതിന് മേലുള്ള നന്ദി…
Read More » -
News
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലം ആകാൻ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ ഹർജിയെ എതിർക്കാൻ ആണ് പ്രോസിക്യൂഷൻ നീക്കം. അതേ…
Read More »