kerala news

  • News

    ഗുണ്ടാപ്പിരിവ് നല്‍കിയില്ല; സ്പാ നടത്തിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; കാപ്പാ കേസ് പ്രതി അറസ്റ്റില്‍

    ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് സ്പാ നടത്തിപ്പുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ മരണ സുബിന്‍ എന്നു വിളിക്കുന്ന കാപ്പാ കേസ് പ്രതി സുബിന്‍ അലക്‌സാണ്ടറെയും കൂട്ടാളികളായ മൂന്നുപേരെയും തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ സുബിന്‍ അടക്കം ആറു പ്രതികള്‍ ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. സ്പായിലെത്തി ഗുണ്ടാംസംഘം നടത്തിയ വിളയാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 50,000 രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോൾ, യുവതിയെ ബലമായി…

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്‌ടിയും പണിക്കൂലിയും ചേർത്തുള്ള വില ആഭരണശാലകൾ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ…

    Read More »
  • News

    നിയമസഭ തെരഞ്ഞെടുപ്പ് ; ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

    നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും. വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. മുന്‍മന്ത്രി കെ കെ ശൈലജ,…

    Read More »
  • News

    വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു; ഭാര്യയും മൂന്നു കുട്ടികളും പൊള്ളലേറ്റ് ചികിത്സയില്‍

    വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കുട്ട സ്വദേശി സജീര്‍ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്നു കുട്ടികളും ചികിത്സയിലാണ്. വയനാട് എരുമത്തെരുവില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. സജീറിന്റെതായി ഒരു വീഡിയോ പുറത്തു വന്നിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും, തനിക്കു ധാരാളം…

    Read More »
  • News

    ‘നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയിൽ കാണുന്നത്’: മന്ത്രി എം ബി രാജേഷ്

    നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയിൽ കാണുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ നടക്കുകയാണ്. നിസാര വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഹൈക്കോടതി പറഞ്ഞത് പ്രതിപക്ഷ നേതാവിനോടും ബിജെപി സംസ്ഥാന അധ്യക്ഷനോടുമാണ് എന്നും മന്ത്രി ഓർമിപ്പിച്ചു. കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചത് കൊണ്ട് ഒരു പ്രതിയും രക്ഷപ്പെടുകയില്ല എന്ന് പറയുന്നത് ദേവസ്വം ബെഞ്ചാണ്. അതിന് മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം കരുതുന്നത്. യഥാർത്ഥ പ്രതികൾ രക്ഷപ്പെട്ടു പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നും…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്

    ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും വിഡി സതീശൻ…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള ; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും

    ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയേക്കും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഇന്നും സഭാ നടപടികളോട് സഹകരിക്കാന്‍ സാധ്യതയില്ല. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അത് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. അതേസമയം, ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് സഭയില്‍ പൂര്‍ത്തിയാകും. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി…

    Read More »
  • News

    ‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം

    അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെ പോസ്റ്റർ പ്രതിഷേധം. അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ടെന്നാണ് പോസ്റ്റർ. അരൂരുകാരൻ യു ഡി എഫ് സ്ഥാനാർഥിയാകട്ടെ എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിൽ വിവിധയിടങ്ങളിലാണ് പോസ്റ്റർ ഉയർന്നത്. “പാർട്ടി വളർത്താൻ അരൂരുകാരും… ലാഭം കൊയ്യാൻ പറന്നിറങ്ങുന്നവരും വേണ്ട” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

    Read More »
  • News

    കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു; കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യമെന്ന് ഗതാഗതമന്ത്രി

    കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 10 ബെഡ്ഡുകള്‍ സ്‌പോണ്‍സര്‍…

    Read More »
  • News

    സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും ഇന്നും പ്രക്ഷുബ്ധം: സഭയിൽ പോർവിളി

    ശബരമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ചർച്ചകളാൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധം. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. സഭയിലെ സംഘർഷങ്ങൾ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സതീശൻ തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന്…

    Read More »
Back to top button