kerala news

  • News

    നിയമസഭ തെരഞ്ഞെടുപ്പ്; ഉടൻ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്

    നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന് കൊച്ചിയില്‍…

    Read More »
  • News

    പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം

    മുഖ്യമന്ത്രി പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് വ്യക്തമാക്കി. വത്തിക്കാനില്‍ വെച്ച് മാര്‍ച്ച് നാലിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും കെ വി തോമസിനും ഉള്‍പ്പെടെ 16 പേര്‍ക്കാണ് മാര്‍പാപ്പയെ കാണാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ അനൗദ്യോഗിക യാത്രയായിട്ടാകും കേരള സംഘം വത്തിക്കാനിലേക്ക് പോകുക. കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും, മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി…

    Read More »
  • News

    പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

    മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.…

    Read More »
  • Business

    സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയില്‍ എത്തിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.…

    Read More »
  • Kerala

    പ്രധാനമന്ത്രി ‘സേവാ തീര്‍ഥി’ലേക്ക്, പുതിയ ഓഫിസ് ഉദ്ഘാടനം ഇന്ന്

    സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീര്‍ഥ്’ എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും. കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കില്‍ നിന്ന് സേവ തീര്‍ഥിലേക്ക് എത്തും. സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത്…

    Read More »
  • News

    തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘം, റിപ്പോര്‍ട്ട് കൈമാറി

    തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഠത്തില്‍വരവ് സമയം പൊലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട് . ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ സിസിടിവി, ഫോണ്‍ എന്നിവയുടെ ശാസ്ത്രീയഫലം…

    Read More »
  • News

    അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണം; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    അടുത്ത സ്കൂൾ അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യുന്നത്. മേയ് മാസം അവസാനത്തോടെ പാഠപുസ്തക വിതരണം പൂർത്തീയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഇത്രയും നേരത്തെ പാഠപുസ്തകങ്ങൾ വിതരണം…

    Read More »
  • Kerala

    കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോയെന്ന് വിഡി സതീശന്‍

    ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം…

    Read More »
  • News

    ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

    ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പത്തു ദിവസത്തിനുള്ളില്‍ വരവ്, ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്ക് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കണക്കുകൡ പൊരുത്തക്കേടുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. സ്പെഷല്‍ കമ്മീഷണര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും…

    Read More »
  • News

    എസ് ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരാകണം; ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി

    ശബരിമല സ്വർണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ എസ്ഐടി സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ജയശ്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും എസ്ഐടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം ഈ കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് കോടതി വ്യക്തമാക്കി. എസ് ജയശ്രീയുടെ അറസ്റ്റ്…

    Read More »
Back to top button