kerala news

  • News

    കണക്കിൽ വീണ്ടും അവ്യക്തത; ആഗോള അയ്യപ്പ സംഗമത്തിൽ ഊരാളുങ്കൽ സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്

    ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കിൽ വീണ്ടും അവ്യക്തത. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ജിഎസ്ടി ഇൻവോയ്സിൽ നൽകിയ കണക്കും ഓഡിറ്റ് റിപ്പോർട്ടിൽ നൽകിയ കണക്കും ദേവസ്വം കമ്മീഷണറുടെ കണക്കും തമ്മിലാണ് പൊരുത്തക്കേടുള്ളത്. ഊരാളുങ്കലിന്റെ ജിഎസ്ടി ഇൻവോയ്സിൽ ആകെ ചെലവ് 7.11 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 6.32 കോടിരൂപയാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്ക്. 4.5 കോടി രൂപയെന്നാണ് ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റി സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്. കഴിഞ്ഞ സെപ്റ്റംബർ സമർപ്പിച്ച ജി എസ് ടി ഇൻവോയിസിലാണ്…

    Read More »
  • News

    എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍; സീറ്റ് വിഭജനത്തില്‍ ധാരണയാകും

    നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. വെള്ളിയാഴ്ചയോടെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. ബിഡിജെഎസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിഎയില്‍ പുതുതായി എത്തിയ ട്വന്റി20ക്ക് കുന്നത്ത്‌നാട് മണ്ഡലം ഉള്‍പ്പടെ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. നാല്…

    Read More »
  • News

    ‘വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം’: ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ

    ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു. കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം…

    Read More »
  • News

    ശബരിമലയിലെ യുവതി പ്രവേശനം; പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്ന് എംവി ഗോവിന്ദൻ

    ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം…

    Read More »
  • News

    ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷയെന്ന് എന്‍എസ്എസ്

    ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ്. കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. അക്കാര്യത്തെക്കുറിച്ച് എന്‍എസ്എസ് അന്വേഷിച്ചിട്ടില്ല. സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെ. ഇക്കാര്യത്തില്‍ എന്‍എസ്എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ എന്‍എസ്എസിന്റെ…

    Read More »
  • News

    അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരാൻ സാധ്യത : ചെങ്ങന്നൂരിലും മൂന്നാറിലും ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്‌സ് 7 രേഖപ്പെടുത്തി. സൂചിക 6നു മുകളിലുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണമെന്നാണു നിര്‍ദേശം. മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യുവി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാകാന്‍ സാധ്യതയുണ്ട്.…

    Read More »
  • News

    ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

    ശബരിമല യുവതീപ്രവേശ‌ന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട…

    Read More »
  • News

    ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്കുലോറിയിടിച്ച് അപകടം

    തൃശ്ശൂർ ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 4.20-ഓടെ നടന്ന അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശികളായ ഭക്തർ സഞ്ചരിച്ച വാഹനത്തിലാണ് ലോറി ഇടിച്ചത്. അപകടസ്ഥലത്തെത്തിയ ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻതന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    Read More »
  • News

    സംസ്ഥാനത്ത് ചൂട് കൂടുന്നു; വെയിലത്തുള്ള ജോലി സമയത്തിൽ മാറ്റം, പുതിയ ക്രമീകരണം ഇങ്ങനെ

    സംസ്ഥാനത്ത് ചൂട് കടുത്തതോടെ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ജോലി സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്, വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം…

    Read More »
  • News

    വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

    വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ…

    Read More »
Back to top button