kerala news

  • News

    സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

    സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.

    Read More »
  • News

    വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണ സാമ്പിൾ ഫലം ഇന്ന്; രണ്ടുപേർ കൂടി ചികിത്സ തേടി

    തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ…

    Read More »
  • News

    തന്ത്രി കണ്ഠരര് രാജീവർക്ക് നിർണായകം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി

    ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കണ്ഠര് രാജീവര്…

    Read More »
  • News

    ഭക്ഷ്യവിഷബാധയെന്ന് സംശയം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു

    നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശാസ്ത്രീയ പരിശോധന…

    Read More »
  • News

    രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ

    വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഹൈക്കോടതി രാഹുലിന് ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഹാജരായത്. ചോദ്യം ചെയ്യലിനും വൈദ്യ…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ള കേസ് : ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

    ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഇഡിയുടെ കൊച്ചി ഓഫീസിലായിരിക്കും ഹാജരാവുക.ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജയറാമിനെയും ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമായിരുന്നു ജയറാം എസ്ഐടിക്ക് നൽകിയ മൊഴി. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം…

    Read More »
  • News

    ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി

    ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ…

    Read More »
  • News

    നിയമസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍

    സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയം, മുന്നണി വിപുലീകരണം എന്നിവ ഇന്ന് ചര്‍ച്ചയാകും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് നടക്കും. കോണ്‍ഗ്രസ് പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കണ്‍വീനര്‍ ഷാഫി പറമ്പില്‍ എംപി തുടങ്ങിയ…

    Read More »
  • News

    തൊണ്ടിമുതൽ തിരിമറി കേസ്; പുനഃപരിശോധന ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

    തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍…

    Read More »
  • News

    എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

    മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. നാളെ മലമ്പുഴയിലെത്തുന്ന പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതായി എ സുരേഷ് പറഞ്ഞു. മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നതിന് പകരം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് എ സുരേഷ് സന്നദ്ധത അറിയിച്ചത്. പതിനഞ്ച്…

    Read More »
Back to top button