kerala news

  • News

    10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും, ഡോ.കെ എം ചന്ദ്രശേഖർ അധ്യക്ഷനായി സമിതിയെ വച്ചു

    വി ഡി സതീശന്‍ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കും. സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ അറിയിക്കാനാണ് ധവളപത്രമിറക്കുന്നത്. ഡോ.കെ എം ചന്ദ്ര ശേഖർ അധ്യക്ഷനായി സമിതിയെ വച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേരും ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധവളപത്രം ഇറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ യാത്രാസൗജന്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ആശവർക്കർമാർക്ക് താൽകാലിക ആശ്വാസമായി…

    Read More »
  • News

    സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ തർക്കം തുടരുന്നു : വിജ്ഞാപനം ആയില്ല

    തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം. അതേസമയം മുഖ്യമന്ത്രിയുടെ കൂടുതൽ വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെസി പക്ഷം നീക്കം തുടങ്ങി. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്ന് കെസി പക്ഷം പറയുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന…

    Read More »
  • News

    മോഡലിങ്ങിന്റെ മറവിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; കൂടുതൽ അറസ്റ്റ് ഉടൻ, ലഭിച്ചത് മൂന്ന് പരാതികൾ

    വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്സ് റാക്കറ്റിന്‍റെ കെണിയിൽ പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡൽ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. വിദേശത്ത് എത്തിച്ച നിരവധി മോഡലുകൾ പീഡനത്തിന് ഇരയായെങ്കിലും മൂന്ന് പരാതികൾ മാത്രമാണ്പൊലീസിന് ഇതുവരെ കിട്ടിയത്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം. ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. മുംബൈയിൽ നിന്ന് ആണ് സിന്ധു പിടിയിലായത്. കൊച്ചിയിൽ…

    Read More »
  • News

    മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു : സുപ്രധാന തീരുമാനം

    വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി…

    Read More »
  • News

    ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

    സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന…

    Read More »
  • News

    വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

    മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നൽകി. ‘’കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു.” മോദി എക്സിൽ മലയാളത്തിൽ പങ്കുവെച്ച കുറിപ്പിങ്ങനെ.

    Read More »
  • News

    മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു, മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിൽ

    പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.…

    Read More »
  • News

    പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

    കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 21 അംഗങ്ങളും ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തി. അയൽസംസ്ഥാന…

    Read More »
  • News

    കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണം: സണ്ണി ജോസഫ്

    കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാർട്ടി നിയോ​ഗിക്കണമെന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി പ്രസിഡൻ്റുമായി സഹകരിച്ച് മന്ത്രിസഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്,…

    Read More »
  • News

    ‘ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല’: കെ മുരളീധരൻ

    ദേവന്റെ സ്വത്ത് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും കെ മുരളീധരൻ. മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകിയാണ് അനുനയിപ്പിച്ചത്. ശബരിമല സ്വർണകൊളളയിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടർഅന്വേഷണം വേണ്ടിവരുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ദേവസ്വത്തിൽ നിന്നും ഭഗവാൻ്റെ സ്വത്ത് കട്ടെടുക്കാൻ അനുവദിക്കില്ല.മുഖ്യമന്ത്രി നൽകുമെന്ന് പറഞ്ഞ വകുപ്പ് തന്നെ നൽകിയെന്നും മറ്റ് വകുപ്പുകൾ സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ റിപ്പോർട്ടുകളാണെന്നുമാണ് കെ മുരളീധരൻ വിശദമാക്കുന്നത്. ശബരിമല…

    Read More »
Back to top button