kerala news

  • News

    പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു, തൃശൂരിലും രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല

    പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അതേസമയം തൃശൂരിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോ​​ഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്.

    Read More »
  • News

    പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി; ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ മാറ്റി

    സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന്…

    Read More »
  • News

    മാസപ്പടി കേസ്: വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും

    സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നൽകും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് നൽകുക. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

    Read More »
  • News

    തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു, ​ഗതാ​ഗത നിയന്ത്രണം

    എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണുളളത്. തേവര ജം​ഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിലേക്ക് തൂങ്ങിനിൽക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. പാലത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

    Read More »
  • News

    വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

    വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ പരവൂര്‍, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. പരവൂരില്‍ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ബത്തേരിയില്‍ നിലവില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍…

    Read More »
  • News

    15ന് കെഎസ്ആർടിസി തടയും :’പ്രിയദർശിനി’ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ

    കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നുമാണ് പ്രഖ്യാപനം. അത് കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക്…

    Read More »
  • News

    ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം’: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി

    നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ പ്രതികൾ ചോദ്യം ചെയ്യലിനായി എസ്ഐടിക്ക് മുന്നിൽ ഹാജരായി. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ് സന്ദീപ്, ആർ അരുണ്‍, വിവി വിപിൻ, വി കെ ഷൈജു എന്നിവരാണ് ഹാജരായത്. വേട്ടയാടപ്പെട്ടുവെന്നും എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും ഗൺമാൻ അനിൽ കല്ലിയൂർ പ്രതികരിച്ചു. കേസിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പ്രിസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനായിരുന്നു…

    Read More »
  • News

    ഷിഗെല്ല വ്യാപനത്തില്‍ കര്‍ശന ജാഗ്രത; കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന്

    വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. വയനാട് ബത്തേരിയില്‍ നിലവില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമ്പോഴും, കൂടുതല്‍ പേര്‍ ചികിത്സ തേടുന്നതും, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിച്ചേക്കും. ആദ്യഘട്ടത്തില്‍ 21 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേരുടെ സാംപിള്‍ ഫലങ്ങള്‍ കൂടി വരാനുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നുണ്ടെന്നും…

    Read More »
  • News

    നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

    നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലും പരിസരപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എന്‍ഐവിയിലേക്ക് സാംപിള്‍ അയച്ചിട്ടുണ്ട്. രോഗിക്ക് ആരൊക്കെയായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താനുള്ള…

    Read More »
  • News

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും. വരും ദിവസങ്ങളിലെ മഴ സാധ്യത പ്രവചനംഓറഞ്ച് അലർട്ട് 12/06/2026: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

    Read More »
Back to top button