kerala news
-
News
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി, വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി
മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ നീക്കി. ഏകപക്ഷിയമായാണ് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി (CDSE) ദേശീയ ഡാം സുരക്ഷാ അതോറിറ്റി (NDSA) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് പുനഃസംഘടിപ്പിച്ചത്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ്…
Read More » -
News
അമ്മ ജനറല്‍ ബോഡി യോഗം ഇന്ന്; അന്‍സിബയും മോഹന്‍ലാലും പങ്കെടുക്കും
വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. അന്‍സിബ വിഷയവും അമ്മയിലെ തമ്മില്‍ തല്ലും യോഗത്തില്‍ ചര്‍ച്ചയാവും. ഉണ്ണി ശിവപാല്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്കും അന്‍സിബ രാജിവെച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. അന്‍സിബ, മുന്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ എന്നിവര്‍ യോഗത്തിനെത്തും. കേന്ദ്രമന്ത്രിയും അമ്മയിലെ അംഗവുമായ സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പുതിയ നേതൃത്വം ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തിലാണ് സംഘടനയുടെ നിര്‍ണായകമായ യോഗം നടക്കുന്നത്. അംഗങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് വിവരം.…
Read More » -
News
വീര്യം കുറഞ്ഞ മദ്യം : യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ലെന്ന് ; എക്സൈസ് മന്ത്രി
വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ ആണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു . 2023 ൽ പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം അന്നത്തെ അബ്കാരി റൂൾസ് അമെൻഡ് ചെയ്ത് സെക്ഷൻ 3 ഉൾപ്പെടുത്തി. വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനക്കായി കേരളത്തിൽ സാഹചര്യം ഒരുക്കിയത് എൽഡിഎഫ് സർക്കാർ 2025 ൽ മറ്റൊരു സർക്കുലർ പുറത്തിറക്കി. അതിൽ 20 – 30% വരെയുള്ള മദ്യത്തെ ഹോർട്ടി വൈൻസ് എന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ രണ്ട് മദ്യങ്ങൾക്ക് അനുമതി നൽകിയത് എൽഡിഎഫ്…
Read More » -
News
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയില്‍ പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ, ഭരണഘടന ബാധ്യത നിറവേറ്റാത്ത, ഫെഡറല്‍ തത്വങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള മാന്‍ഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജനങ്ങള്‍ നല്‍കിയത്. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം. കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള…
Read More » -
News
കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി
എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. ഗണേഷ് കുമാറിന് പകരം ബി.ആർ.കെ. ബാബുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ ബാക്കി എട്ടുപേരുടെയും അംഗത്വം പുതുക്കി. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്തുതന്നെ…
Read More » -
News
എബോളയിൽ ആശ്വാസം; 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്
കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആഫ്രിക്കയിലാണ് എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്…
Read More » -
News
കേരളം സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രം; ബജറ്റിൽ പ്രതികരണവുമായി പിണറായി വിജയൻ
സംസ്ഥാന ബജറ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം അപകടാവസ്ഥയിലാണ് എന്ന സന്ദേശമാണ് ബജറ്റിലെ ആമുഖത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും ബജറ്റിലെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ല എന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടായിരം കോടിയുടെ അധിക വകയിരുത്തല്‍ ബജറ്റിലുണ്ടെന്നും സാമ്പത്തികമായി മോശം സ്ഥിതിയിലാണ് എന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണന്നും പിണറായി വിജയന്‍ പറഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുളള ഒരു ബ്ലൂ പ്രിന്റും കാണാനില്ലെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍…
Read More » -
Business
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് 2680 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2680 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,06,960 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 335 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,370 രൂപയാണ്. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്.പിന്നീട് മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനിച്ചതും ക്രൂഡ് ഓയില്‍ വിയിലെ കുറവും സ്വര്‍ണവിലയെ സ്വാധീനിച്ചു. ചൊവ്വാഴ്ച മുതല്‍ വിലയില്‍ ഇടിവ് ദൃശ്യമായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160…
Read More » -
News
പുതുയുഗ കേരളം ലക്ഷ്യം: ധവളപത്ര കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണം ആരംഭിച്ചു
നിയമസഭയിൽ 2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ പറഞ്ഞു. വലിയ സാമ്പത്തിക വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കേരളത്തിൻ്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നിലുള്ളത് വൻ ബാധ്യതയാണ്. ബജറ്റ് ആരംഭത്തിൽ തന്നെ കിഫ്ബിക്ക് വിമർശനം ഉണ്ടായി. കിഫ്ബി…
Read More » -
News
പകര്‍ച്ചവ്യാധി വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് ഡ്രൈ ഡേ
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളില്‍ ആചരിക്കും. ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ബുധനാഴ്ച നടത്തിയ യോഗത്തിലാണ് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനമായത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി…
Read More »