Kerala Minister Anoop Jacob
-
News
എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും; നിര്‍ദേശം നല്കി മന്ത്രി അനൂപ് ജേക്കബ്
കര്‍ണാടയ്ക്ക് പുറമേ കേരളത്തിലും പെട്രോളില്‍ എഥനോളിന്റെ അളവ് പരിശോധിക്കുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടോ എന്ന് പരിശോധന നടത്താന്‍ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്കി. മുഖ്യമന്ത്രി വി ഡി സതീശനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍ദേശം. കേരളത്തില്‍ നിലവില്‍ പെട്രോള്‍ ഇന്ധനങ്ങളില്‍ അനുവദനീയമായ അളവിലധികം എഥനോള്‍ കലര്‍ത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ നിന്ന് പെട്രോള്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളിലും…
Read More »