Kerala heatwave alert
-
News
ഉഷ്ണതരംഗ മുന്നറിയിപ്പ്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഓൺലൈൻ ആയാണ് യോഗം ചേരുക. രാവിലെ 11 മണിക്കാണ് യോഗം. ബന്ധപ്പെട്ട മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ആവശ്യമായ തുടർ നടപടികൾക്കും യോഗത്തിൽ രൂപം നൽകും. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. ബോധവൽക്കരണത്തിനോടൊപ്പം നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള മാർഗങ്ങൾക്കും യോഗം രൂപം നൽകും.
Read More »