Kerala crime news
-
News
കരുവാറ്റ കൊലപാതകം: കുറ്റാരോപിതയായ പെൺകുട്ടിക്ക് ജാമ്യം അനുവദിച്ചു; ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല
കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം അനുവദിച്ച് ജുവൈനൽ ജസ്റ്റിസ് ബോർഡ് ഉത്തരവായി. തിങ്കളാഴ്ച പരിഗണിച്ച കേസിൽ ചൊവ്വാഴ്ചയാണ് വിധി പറഞ്ഞത്. കുട്ടിയെ ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല. പെൺകുട്ടി പിടിയിലായ ശേഷം ഇതുവരെ സംരക്ഷണകേന്ദ്രത്തിലും ബന്ധുക്കൾ എത്തിയില്ലെന്നാണു വിവരം. കുട്ടിയെ ഏറ്റെടുക്കുന്നില്ലെങ്കിൽ ബോർഡിന്റെ നിരീക്ഷണത്തിൽ സംരക്ഷണകേന്ദ്രത്തിൽ കഴിയാൻ ക്രമീകരണമൊരുക്കും. പഠനത്തിനുൾപ്പെടെ നടപടിയെടുക്കുമെന്നാണു വിവരം. കേസിലെ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ജാമ്യം ലഭിച്ചതിനു പിന്നാലെ വീട്ടുകാർ ഏറ്റെടുത്തിരുന്നു. പെൺകുട്ടിയെ പൊതുസമൂഹത്തിൽ തിരിച്ചറിയുന്ന നടപടി ഒഴിവാക്കണമെന്ന് ജുവൈനൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-നു രാത്രിയാണ് കരുവാറ്റയിൽ…
Read More »