kerala assembly session

  • News

    നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ നന്ദി പ്രമേയ ചർച്ച ഇന്നും തുടരും

    ഗവർണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നിയമസഭയിൽ തുടരും. ഇന്നും നാളെയും ചോദ്യോത്തരവേളയില്ലാതെ നേരെ ശൂന്യവേളയിലേക്കാണ് കടക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം നൽകിയില്ലെങ്കിൽ നേരെ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയും കൊവിഡിന് പിന്നാലെ യുവാക്കൾക്കിടയിൽ പക്ഷാഘാതം വർധിക്കുന്ന സാഹചര്യവും ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരും. നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ നാളെ പ്രതിപക്ഷ നേതാവ് സംസാരിക്കും. അതിന് പിന്നാലെ മുഖ്യമന്ത്രി മറുപടി നൽകും. നാളെ പിരിയുന്ന സഭ 19ന് യുഡിഎഫ് സർക്കാരിൻറെ…

    Read More »
  • News

    രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതൽ ; ബജറ്റ് 29ന്

    ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. അതേസമയം, കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഗവർണർ വായിക്കില്ലെന്നാണ് വിവരം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശങ്ങൾ ഗവർണർ വായിക്കാതെ വിടും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാർച്ച് 26വരെയാണ് സമ്മേളനം. എന്നാൽ, ബജറ്റിന്മേലുള്ള ചർച്ച പൂർത്തിയാക്കി പാസ്സാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന എംഎൽഎമാരിൽ മൂന്നു പേർ…

    Read More »
Back to top button