Kerala Assembly Election 2026
-
News
പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്
വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ്…
Read More » -
News
ഇനി മണിക്കൂറുകള്‍ മാത്രം ; കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം…
Read More » -
News
‘100 സീറ്റുറപ്പ്’ ; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കുമെന്ന് വി ഡി സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്. വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍…
Read More » -
News
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മണിക്ക് തന്നെ പരസ്യ പ്രചരണം അവസാനിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന…
Read More » -
News
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ; ഇന്ന് കൊട്ടിക്കലാശം
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരത്തന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. നാളെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ…
Read More » -
News
വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്
വോട്ടെടുപ്പ് ദിനത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പ് ആയ ഊബര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയില്‍ ബൈക്ക് ടാക്‌സികള്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തടഞ്ഞ് കേരള ഓണ്‍ലൈന്‍ ടാക്‌സി യൂണിയന്‍. കേരള ഓണ്‍ലൈന്‍ ടാക്‌സി ഓണേഴ്‌സ് അസോസിയേഷന്‍ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി സന്തോഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ഞ ബോര്‍ഡില്ലാത്ത വാഹനങ്ങള്‍ക്ക് ഈ സൗജന്യപദ്ധതിയില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അഡിഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ പി ബി നൂഹ് ആണ് ഊബറിന് കര്‍ശന നിര്‍ദേശം നല്‍കിയത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്…
Read More » -
News
വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ…
Read More » -
News
സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്
സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. അതേസമയം, കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും. അതേസമയം, ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും.…
Read More » -
News
എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുറത്തുവരുന്ന സര്‍വേകള്‍ എല്ലാം തട്ടിക്കൂട്ടിയ സര്‍വേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സര്‍വേകളല്ല. ഒപ്പത്തിനൊപ്പം എന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍വേകള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താന്‍. ജനവികാരം യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്റെ വ്യത്യാസമുണ്ടെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ്…
Read More » -
News
ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍
മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ തരൂരിന്റെ ഗണ്‍മാന് പരിക്കേറ്റു. ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പൊലീസ് പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വണ്ടൂര്‍…
Read More »