Kerala assembly
-
News
അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ 9…
Read More » -
News
ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്
ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. 5 മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും വി ഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് ആണ് പ്രകോപനമുണ്ടാക്കിയതെന്നും വിഡി സതീശൻ…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള ; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയേക്കും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഇന്നും സഭാ നടപടികളോട് സഹകരിക്കാന്‍ സാധ്യതയില്ല. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അത് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്. അതേസമയം, ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് സഭയില്‍ പൂര്‍ത്തിയാകും. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി…
Read More » -
News
കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നു; കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യമെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയിട്ടുണ്ട്. നിംസ് ആശുപ്തരിയില്‍ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികള്‍ക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നല്‍കാന്‍ സാധിക്കും. ഇതിനായി 10 ബെഡ്ഡുകള്‍ ഒരുക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 10 ബെഡ്ഡുകള്‍ സ്‌പോണ്‍സര്‍…
Read More » -
News
ശബരിമല സ്വര്‍ണക്കൊള്ള : പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്‍ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില്‍ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ്…
Read More » -
News
ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുമുതല്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്നു തുടരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച സഭ പിരിയുകയായിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള ഇന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം ഭയക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മന്ത്രി രാജേഷ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ…
Read More » -
Kerala
നിയമസഭയില്‍ അസാധാരണ നീക്കം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി
കേരള നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിക്കുകയും ചെയ്തു. കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി. 12-ാം ഖണ്ഡികയില്‍ ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ…
Read More » -
News
തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി’; കേന്ദ്ര വിമര്‍ശനം വിടാതെ വായിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം അടക്കം ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം വികസനത്തിന്റെ പാതയില്‍ മുന്നേറുന്നു. കഴിഞ്ഞ പത്തു വര്‍ഷം സംസ്ഥാനം മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. 15-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ വായിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി. തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍…
Read More » -
News
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം ; 29ന് ബജറ്റ്
നിയമസഭാ സമ്മേളനം നാളെ മുതൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് നാളെ തുടങ്ങുന്നത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റാണ് പ്രധാനം. ഈമാസം 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ജനുവരി 29നാണ് ബജറ്റ് അവതരണം. ഫെബ്രുവരി 2,3,4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ച നടക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസമാണ് സഭചേരുന്നത്. നടപടികൾ പൂർത്തിയാക്കി മാർച്ച് 26 ന്…
Read More » -
News
രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍ നിയമസഭാംഗങ്ങള്‍ക്കുമുള്ള…
Read More »