kerala

  • News

    എസ് എസ് എൽ സി പരീക്ഷ; രജിസ്ട്രേഷൻ തീയതി നീട്ടി പരീക്ഷാ ഭവൻ

    മാർച്ചിൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. വിവിധ സ്കൂളുകളിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ സമർപ്പിക്കാനാകാതെ ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചത്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ…

    Read More »
  • News

    എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്. കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും. കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്,…

    Read More »
  • News

    കോൺഗ്രസ്സ് പാർട്ടിയിൽ കടന്നുവരാൻ കഴിയാത്ത അവസ്ഥ; ഇ പി ജയരാജൻ

    പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വലിയ തെറ്റാണ്. ഇത് കോൺഗ്രസിന്റെ മൂല്യത്തകർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപ്രവർത്തകന് നീതീകരിക്കാൻ പറ്റാത്ത കുറ്റങ്ങളാണ് എഫ്ഐആറിലും രാഹുൽ നൽകിയ ജാമിയാപേക്ഷയിൽ പോലും പറയുന്നത്. എത്ര ഗുരുതരമായ സ്ത്രീ പീഡനമാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് കാണിച്ചത് എന്നും, ഇത് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന നിലപാടല്ലേ എന്നും ജയരാജൻ ചോദിച്ചു. ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിട്ട് കോൺഗ്രസ് പാർട്ടിക്ക് അതിനെ…

    Read More »
  • Business

    സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് ; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന…

    Read More »
  • News

    സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

    ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ ഒന്നര മണിക്കൂറോളം വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടത്തിപ്പുക്കാർക്കെതിരെ കേസെടുത്ത് പോലീസ്. പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്ന് കുറ്റത്തിനാണ് പോലീസ് എഫ് ഐ ആർ. സ്‌കൈ ഡൈനിങ്ങ് നടത്തിപ്പുകാരായ സോജൻ ജോസഫ് പ്രവീൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അഞ്ച് പേരാണ് സ്കൈ ഡൈനിങ്ങിൽ കുടുങ്ങിക്കിടന്നിരുന്നത്. 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ താഴെ എത്തിക്കാൻ സാധിച്ചത്. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം…

    Read More »
  • News

    ഡിറ്റ് വാ ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും മ‍ഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മ‍ഴ തുടരുന്നത്. നാളെയോടെ ചു‍ഴലിക്കാറ്റ് വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വരുന്ന 5 അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മ‍ഴ തുടരും. മ‍ഴയ്ക്കൊപ്പം ഇടിമിന്നലിനും…

    Read More »
  • News

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ​കരാറുകാരന് കാരണം കണിക്കൽ നോട്ടീസ്

    ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവത്തിൽ ​ഗുരുതര വീഴ്ചയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ തേൻ അഭിഷേകത്തിനു ഉപയോ​ഗിക്കരുതെന്നു നിർദ്ദേശിച്ചു. കരാറുകാരന് കാരണം കണിക്കൽ നോട്ടീസ് നൽകി. എന്നാൽ പരിശോധനയിൽ തേനിനു ​ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം വ്യക്തമാക്കി. അഷ്ടാഭിഷേകം, ​ഗണപതിഹോമം എന്നിവയ്ക്കു ഉപയോ​ഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ​ഗണപതി ഹോമത്തിനും…

    Read More »
  • Business

    സ്വർണവിലയിൽ വീണ്ടും വർധനവ് : പവന് 520 രൂപ വർധിച്ചു

    സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. പവന് 520 രൂപ വർധിച്ച് 94200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിലാണ് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്. സ്വർണത്തിന്റെ വില ഈ വർഷം തന്നെ ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്ന ആശങ്ക യാഥാർഥ്യമാക്കുന്ന തരത്തിലാണ് സ്വർണത്തിന്റെ…

    Read More »
  • News

    എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും

    എംഇഎസ് പ്രസിഡന്റ്‌ ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതിയെ തുടർന്നാണ് നടപടി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഓസ്ട്രേലിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ ഫസൽ ഗഫൂറിനെ കഴിഞ്ഞ ദിവസം ഇഡി തടഞ്ഞിരുന്നു. മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

    Read More »
  • Kerala

    ശബരിമല തിരക്ക് നിയന്ത്രണം; പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ്

    ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുതെന്നും വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്. സ്പോട്ട് ബുക്കിംഗ് 5000 ആയി…

    Read More »
Back to top button