kazhakkoottam

  • News

    കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണം ; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്

    തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗവും സുഹൃത്ത് തൻബീർ ആലവും പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകീട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന്…

    Read More »
  • News

    കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം

    തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു.അതേസമയം ശസ്ത്രക്രിയയിൽ പിഴവില്ലെന്ന മെഡിക്കൽ റിപ്പോർട്ട്‌ എത്തിക്സ് കമ്മിറ്റി തള്ളി. ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് ചികിത്സ പിഴവെന്ന ആരോപണം നിലനിൽക്കുന്ന കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇന്നലെയാണ് കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയത്. ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക്…

    Read More »
Back to top button