Karnataka
-
News
കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം : കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടേയും ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി…
Read More » -
News
സിദ്ധരാമയ്യയ്ക്ക് പുതിയ പദവി; കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു
കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകാമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. സിദ്ധരാമയ്യ ദേശീയ തലത്തിൽ പ്രവർത്തിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. എന്നാൽ രാജ്യസഭാംഗത്വം നിരസിച്ച സിദ്ധരാമയ്യ സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പദവി വഹിച്ചു. രണ്ട്…
Read More » -
News
കർണാടകത്തിൽ അധികാരമാറ്റ സൂചനകൾ ശക്തം; രാജിക്കൊരുങ്ങി സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അധികാരമാറ്റവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് നിർദേശത്തെ തുടർന്ന് ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിച്ച് രാജി സമർപ്പിക്കാൻ അദ്ദേഹം സമയം തേടിയതായാണ് വിവരം. ഇന്ന് രാവിലെ 11.30ഓടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. തന്റെ രാജിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിദ്ധരാമയ്യ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ വ്യാഴാഴ്ചയ്ക്കകം കാര്യങ്ങളിൽ വ്യക്തത വരുത്താമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു. ഇതിനിടെ, ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ മന്ത്രിസഭാംഗങ്ങൾക്കായി അദ്ദേഹം ഇന്ന് പ്രഭാതഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള പ്രമുഖ…
Read More » -
News
തലക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായി; ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.…
Read More » -
News
ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ
കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെസി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി തിരച്ചിൽ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാൽ സംസാരിച്ചു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെ…
Read More » -
News
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം ; ഇന്ന് സിദ്ധരാമയ്യ- ശിവകുമാര്‍ കൂടിക്കാഴ്ച
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശിവകുമാറിനെ പ്രഭാത ഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ചയെന്നും, ദേശീയ നേതൃത്വം വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള വാക് പോര് രൂക്ഷമായ സാഹചര്യത്തിലാണ് വിഷയം എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ്…
Read More » -
News
ധര്‍മസ്ഥല കേസ്: യൂട്യൂബര്‍ മനാഫിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്, ഹാജരായില്ലെങ്കില്‍ നടപടി
ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ്…
Read More » -
News
കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല; തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടെന്നും രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും എതിരായ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ തുടരുകയാണ്. വോട്ട് ചോര്‍ മുദ്രാവാക്യം മുഴക്കിയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര. ഭരണഘടനയും…
Read More » -
News
വോട്ടര്‍ പട്ടിക വിവാദ പരാമര്‍ശം; മന്ത്രി സ്ഥാനം രാജിവെച്ച് രാജണ്ണ
കര്‍ണാടക സഹകരണ മന്ത്രി കെ രാജണ്ണ രാജിവെച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി. വിവാദ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി. രാജണ്ണ വിധാന്‍ സൗധയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജിക്കത്ത് കൈമാറി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഡാറ്റ വെച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാജണ്ണയുടെ വിവാദ പരാമര്‍ശം. ‘എപ്പോഴാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്? ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് പട്ടിക തയ്യാറാക്കിയത്. ആ…
Read More » -
News
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് നോട്ടീസ് അയച്ച് കര്‍ണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ശകുന്‍ റാണിയെന്ന വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളാണ് താങ്കള്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് പറഞ്ഞു. ശകുന്‍ റാണി രണ്ട് തവണ വോട്ട് ചെയ്തതായി പോളിംഗ് ഓഫീസഫറുടെ…
Read More »