Karnataka
-
News
ധര്‍മസ്ഥല കേസ്: യൂട്യൂബര്‍ മനാഫിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്, ഹാജരായില്ലെങ്കില്‍ നടപടി
ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) നിര്‍ദ്ദേശിച്ചു. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു. വ്യാജ ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നേരിടുന്ന ടി ജയന്തിനൊപ്പം ചേര്‍ന്നാണ് മനാഫ് വീഡിയോകള്‍ പോസ്റ്റ്…
Read More » -
News
കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല; തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടെന്നും രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും എതിരായ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ തുടരുകയാണ്. വോട്ട് ചോര്‍ മുദ്രാവാക്യം മുഴക്കിയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര. ഭരണഘടനയും…
Read More » -
News
വോട്ടര്‍ പട്ടിക വിവാദ പരാമര്‍ശം; മന്ത്രി സ്ഥാനം രാജിവെച്ച് രാജണ്ണ
കര്‍ണാടക സഹകരണ മന്ത്രി കെ രാജണ്ണ രാജിവെച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി. വിവാദ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി. രാജണ്ണ വിധാന്‍ സൗധയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജിക്കത്ത് കൈമാറി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഡാറ്റ വെച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാജണ്ണയുടെ വിവാദ പരാമര്‍ശം. ‘എപ്പോഴാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്? ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് പട്ടിക തയ്യാറാക്കിയത്. ആ…
Read More » -
News
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് നോട്ടീസ് അയച്ച് കര്‍ണ്ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ശകുന്‍ റാണിയെന്ന വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകള്‍ ഹാജരാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളാണ് താങ്കള്‍ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് പറഞ്ഞു. ശകുന്‍ റാണി രണ്ട് തവണ വോട്ട് ചെയ്തതായി പോളിംഗ് ഓഫീസഫറുടെ…
Read More » -
News
ധർമസ്ഥലയിൽ ഇന്ന് നിർണായകം; അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും
ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തും. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു. രണ്ട് ക്യാമറകളിലായി റെക്കോർഡ് ചെയ്ത ഈ മൊഴികൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തുന്നത്. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും…
Read More »