kannur
-
News
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; അന്വേഷണ സംഘത്തില്‍ എട്ടുപേര്‍
കണ്ണൂരില്‍ മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു പ്രേമനും കണ്ണൂര്‍ എസിപി എംപി ആസാദിന്റെയും നേതൃത്വത്തിൽ ഇവരുൾപ്പടെ എട്ട് പേര്‍ അടങ്ങുന്ന എസ്‌ഐടി സംഘത്തെയാണ് അന്വേഷണത്തിനായി രൂപികരിച്ചിരിക്കുന്നത്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ജി എസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ്…
Read More » -
News
ഓട്ടോ ഡ്രൈവറുടെ സംശയം തുമ്പായി; അര്‍ജുനെ പിടികൂടിയത് അതിസാഹസികമായി
കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. ഓട്ടോറിക്ഷയിലാണ് അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഡിഐജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ്…
Read More » -
News
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ്…
Read More » -
News
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലും അവധിയാണ്. അതേസമയം, സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഇന്നത്തെ പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ…
Read More » -
News
അനസ്തേഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു
കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടേഴ്സിന് വീഴ്ച്ച സംഭവിച്ചതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജനറൽ അനസ്‌തേഷ്യ നൽകിയത് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തേണ്ട മുറിവ് ദേവൻ ശൗര്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ നൽകിയപ്പോൾ ബ്രെയിനിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടു. 10…
Read More » -
News
കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു, മരണം അഞ്ചായി
കണ്ണൂരിലെ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റില്‍ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥന്‍ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ കൃഷ്ണദീപ്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തില്‍ ഇന്നലെ നാല് മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേരാണ്…
Read More » -
News
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; വൈദ്യസഹായം നൽകിയത് മാനദണ്ഡം പാലിച്ച്, ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി
കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ മരണത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും വിശദമാക്കി. പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ…
Read More » -
News
മൂന്ന് മൃതദേഹങ്ങൾ ഉണ്ടെന്ന് സംശയം; കണ്ണൂർ വാണിയപ്പാറയിലെ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും
കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും. കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ അസാധാരണ പരിശോധന. തലശ്ശേരി ആർഡിഒയുടെ സാന്നിധ്യത്തിൽ പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ പത്തു മണിയോടെ നടപടികൾ ആരംഭിക്കും. കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി…
Read More » -
News
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് ജോലി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സമാശ്വാസ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ സുരക്ഷാ ഓഫീസറായാണ് നിയമനം. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍മേലാണ് നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവീന്‍ ബാബുവിന്റെ…
Read More » -
News
കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ
കണ്ണൂര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന്…
Read More »