kannur
-
News
പിണറായില്‍ സ്‌ഫോടക വസ്തു പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍ പിണറായിയില്‍ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കൈയ്യില്‍ നിന്നും പൊട്ടിയത് റീല്‍സ് ചിത്രീകരണത്തിനിടെ. വിപിന്‍ രാജിന്റെ കൈയ്യില്‍ നിന്നും സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്തുവന്നു. വിപിന്റെ കൈപ്പത്തി ചിതറിയ അപകടത്തില്‍ പൊട്ടിയ സ്‌ഫോടക വസ്തു പടക്കം ആണെന്നായിരുന്നു എഫ്‌ഐആര്‍. സിപിഐഎം പ്രചരിപ്പിച്ചതും ഇതുതന്നെയായിരുന്നു. പിണറായി വെണ്ടുട്ടായി കനാല്‍ കരയിലായിരുന്നു സംഭവം. ഓലപ്പടക്കം പൊട്ടിയതെന്നാണ് വിപിന്‍ മൊഴി നല്‍കിയത്. വസ്തു കൈയ്യില്‍ നിന്നും പൊട്ടിയതോടെ വിപിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍രാജ്. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ…
Read More » -
Kerala
കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു
കണ്ണൂർ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണം. പൊലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ചെറുകുന്നിൽ ഫ്ലക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി തർക്കമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
Read More » -
News
കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും
കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിര്‍മിക്കുന്ന സ്‌ഫോടക വസ്തുകള്‍ ആര്‍ക്കാണ് എത്തിച്ചു നല്‍കുന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള വെടിമരുന്ന് ഉള്‍പ്പെടെ എവിടെ നിന്ന് ലഭിക്കുന്നുവെന്നും, കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്. കണ്ണപുരം കീഴറയില്‍ വാടക…
Read More » -
News
കണ്ണൂരില്‍ വാടക വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന ; രണ്ട് മരണം
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ വീട് വാടകയ്ക്ക് നല്‍കിയത്.…
Read More » -
News
കുറ്റിയാട്ടൂര്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം, യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലെ ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം. ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും ചികിത്സയ്ക്കിടെ മരിച്ചു. ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജീഷാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജീഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് അടുക്കളയില്‍ നിന്നും പെട്രോളൊഴിച്ച് തീകൊളുത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും വിവരമറിഞ്ഞ് സ്ഥലത്ത്…
Read More » -
News
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരില്‍ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടുന്നത്. കണ്ണൂര്‍…
Read More » -
News
എംപുരാൻ സിനിമയുടെ വ്യാജപതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ
എംപുരാൻ സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. വളപട്ടണം പൊലീസിന്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് വളപട്ടണം പൊലീസിന്റെ കണ്ടെത്തൽ. എംപുരാൻ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് അതിന്റെ വ്യാജപതിപ് പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്ത കേസ് കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിലാണ്. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പാപ്പിനിശ്ശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻ എന്ന കമ്പ്യൂട്ടർ ഷോപ്പിൽ നിന്നാണ് സിനിമയുടെ…
Read More » -
News
കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ പറമ്പായിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. യുവതിയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. സദാചാര ആക്രമണത്തിന് ഇരയായെന്ന് ആത്മഹത്യ കുറിപ്പ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോൾ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. തലശ്ശേരി എസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കും. വി സി.മുബഷീര്‍ (28), കെ എ.ഫൈസല്‍ (34), വി കെ. റഫ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പറമ്പായില റസീന(40)യാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്.
Read More » -
Kerala
കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍…
Read More » -
News
റോഡില്‍ വന്‍ ഗര്‍ത്തം: ചുഴലി – ചെങ്ങളായി പാതയില്‍ ഗതാഗതം നിരോധിച്ചു
കണ്ണൂര്‍ തളിപ്പറമ്പ് ചുഴലി – ചെങ്ങളായി (kannur) റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവില്‍ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഇന്നലെ വൈകുന്നേരം ചുഴലി – ചെങ്ങളായി റോഡിലെ പനം കുന്നില്‍ റോഡില്‍ കണ്ടെത്തിയ വിള്ളല്‍ ബുധനാഴ്ച രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന…
Read More »