kalamassery bomb blast case
-
News
കളമശ്ശേരി സ്ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം
കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. കേസില്‍ സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യന്‍ നമ്പറില്‍ നിന്നു വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ…
Read More »