Kairali news

  • News

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം

    അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തി. മൈനസ് ഏ‍ഴ് ഡിഗ്രിയാണ് ജമ്മുകശ്മീരിലെ ഏറ്റവും കുറഞ്ഞ താപനില. വിവിധ മേഖലകളിൽ മഞ്ഞുവീഴ്ചയും ശക്തമായി തുടരുകയാണ്. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അതേസമയം, ശൈത്യത്തോടൊപ്പം വായുമലിനീകരണവും രൂക്ഷമായത് ദില്ലിയിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി ദീർഘകാല നടപടികൾ ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി രാജ്യതലസ്ഥാനത്തിൽ നിന്ന് ഒഴിവാക്കുക, വാഹനങ്ങൾക്ക് മലിനീകരണ നിയന്ത്രണ…

    Read More »
  • News

    ശബരിമല ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

    സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന്. മന്ത്രി വി എൻ വാസവൻ ആണ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വെച്ച് നൽകും. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാദസ്വര വിദഗ്ദ്ധരിൽ ഒരാളായ തിരുവിഴ ജയശങ്കര്‍, അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ പുറത്തിറക്കിയ ആൽബങ്ങളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാദസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം…

    Read More »
  • News

    വ്യാജ ജിഎസ്ടി തട്ടിപ്പ്: പരാതികള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി,

    സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റവും നടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി. 1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. സെപ്റ്റംബർ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് സ്ഥിരീകരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് എഫ്‌ഐആർ…

    Read More »
  • News

    ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ; അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് ദില്ലിയിലെത്തും

    ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. ചർച്ചക്കായി യു എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിൻച്ചിയും സംഘവും ദില്ലി യിലെത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചർച്ചകൾ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടു നടക്കുന്ന ആദ്യ…

    Read More »
Back to top button