k muraleedharan
-
News
‘ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണം’: രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് പാർട്ടി തെറ്റുകളെ ന്യായീകരിക്കില്ലെന്നുംപാർട്ടി ആക്ഷൻ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ തന്നെ ഉറച്ചുനിൽക്കുകയാണ്. ഇത് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്. മറ്റ് കളരിക്ക് ഉപയോഗിക്കേണ്ടതല്ല. രാഹുലിന്റെ ഇനിയുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല. വടക്കൻ പാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » -
News
അതിജീവിതയ്ക്ക് അപ്പീൽ പോകാനുള്ള അവകാശമുണ്ട്; നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി കെ മുരളീധരൻ
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചുവെന്നും കേസിനെ രാഷ്ട്രീയപരമായി കൂട്ടിക്കുഴക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാം. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ…
Read More » -
News
ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുന്നു; ഗൗരവമുള്ള വിഷയമാണെന്ന് കെ മുരളീധരന്
ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പരാതി പറയാന്‍ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്യുകയും ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങും. മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം.…
Read More » -
News
സുരേഷ് ഗോപി വാനരന്മാര് എന്നു വിളിച്ചത് വോട്ടര്‍മാരെയാണോ? മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍: കെ മുരളീധരന്
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. തൃശ്ശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്മാര് എന്ന് ഉദ്ദേശിച്ചതെങ്കില്‍ അടുത്ത തവണ അതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും കെ മുരളീധരന് പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും കെ മുരളീധരന് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനം ജെ പി നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി…
Read More » -
News
പാര്‍ട്ടിയെ നയിക്കാന്‍ കരുത്തന്മാര് വേണം; സുധാകരന്റെ കരുത്ത് ചോര്‍ന്നിട്ടില്ല: കെ മുരളീധരന്
നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പിന്തുണച്ച് കെ മുരളീധരന്. കെ സുധാകരന് മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ മുരളീധരന് പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടു. എപ്പോഴും നേതൃമാറ്റ ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. ആവേശത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ ഇത്തരം വാര്‍ത്ത വരുന്നത് ഗുണകരമല്ല. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു…
Read More » -
News
‘കോൺഗ്രസിൽ നേതൃക്ഷാമം ഇല്ല, തരൂരിനെതിരെ കെ മുരളീധരൻ
ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ആരും പാർട്ടിക്ക് പുറത്തുപോകാൻ പാടില്ല. എല്ലാവരും പാർട്ടിക്ക് അകത്ത് നിൽക്കണം. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിക്കണം. ഇപ്പോൾ തരൂരിന് എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്നും കെ മുരളീധരൻ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറമെ പുറത്തുള്ള വോട്ടു കൂടി കിട്ടിയിട്ടാണ്. പക്ഷേ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണി എടുക്കുന്നത്. 1984ലും തുടർന്ന് 89ലും…
Read More »