k c venugopal

  • News

    ആർ.എസ്.എസ് വേദിയിൽ വി.സി‍മാർ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ

    ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ സംസ്ഥാനത്തെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി രംഗത്ത്. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്തത് സർവകലാശാലകളുടെ മതനിരപേക്ഷ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിപ്പറയുന്ന ആശയധാരയുമായി ബന്ധപ്പെട്ട വേദിയിൽ സർവകലാശാല മേധാവികൾ പങ്കെടുക്കുന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ ആർ.എസ്.എസ് ആശയങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ യോഗ്യരല്ലെന്നും…

    Read More »
  • News

    മുഖ്യമന്ത്രി പ്രഖ്യാപനം: മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

    മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്. ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകിട്ടോടെ നേതാക്കള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, എന്നിവരാണ് കേരളത്തിലേക്ക് എത്തുക. നിലവില്‍ യാത്രികരുടെ പട്ടികയില്‍ കെ സി വേണുഗോപാലിന്റെ പേരില്ല. പക്ഷേ ഏത് സമയവും കെ സി വേണുഗോപാലിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. നേതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും നിയമസഭാകക്ഷി യോഗം ചേരുക. നേരത്തേ ഒരു മണിക്ക് യോഗം ചേരുമെന്നായിരുന്നു പുറത്തുവന്ന…

    Read More »
  • News

    മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ നിലപാട്: ജി സുകുമാരന്‍ നായര്‍

    കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പുതന്നെ ലീഗ് അടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന് അഭിപ്രായം തേടേണ്ടി…

    Read More »
  • News

    ‘കേരളത്തിലെ ജനങ്ങള്‍ പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റര്‍

    കേരളത്തില്‍ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിലെ മുന്നറിയിപ്പ്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്. കെ സി വേണുഗോപാല്‍ നിങ്ങളുടെ പെട്ടി തൂക്കി നടക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക്…

    Read More »
  • News

    കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

    സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ചര്‍ച്ചകളില്‍ തല്‍പ്പരനല്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്. പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല ഇതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇതാണ് മറ്റു പ്രവര്‍ത്തകരോട് പറയാനുള്ളത്. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത്…

    Read More »
  • News

    ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

    കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെസി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി തിരച്ചിൽ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാൽ സംസാരിച്ചു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെ…

    Read More »
  • News

    ഡൽഹി സ്ഫോടനം ; ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം: കെ സി വേണുഗോപാൽ

    ഡൽഹി സ്ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി. അമിത് ഷാ രാജിവെയ്ക്കണം. ധാർമിക ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം. മുംബൈ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന കോൺഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.SIT അന്വേഷണത്തിൽ സംശയം ഉണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാൽ SITയുടെ കൈപ്പിടിച്ച് കെട്ടാനും നീക്കം നടക്കുന്നു. പല ഡീലുകളും നടന്നേക്കാം. ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ ഇത് സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ ?. എന്തുകൊണ്ടാണ്…

    Read More »
  • News

    എയർ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്; എംപിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അന്വേഷണം വേണമെന്ന് ആവശ്യം

    തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം. തലനാരിഴയ്ക്കാണ് എംപിമാർ രക്ഷപ്പെട്ടത്. സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പറഞ്ഞു. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അടിയന്തര അന്വേഷണം നടത്തണമെന്നും ഇത്തരം വീഴ്ചകൾ ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ്റെ അടിയന്തര ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ഈ സംഭവം അടിയന്തരമായി…

    Read More »
  • Kerala

    റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാല്‍

    സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം തടി രക്ഷപ്പെടുത്താനുള്ള തീരുമാനം വരുമ്പോള്‍ സിപിഎമ്മില്‍ പാവപ്പെട്ട രക്തസാക്ഷികള്‍ക്ക് എന്തു സ്ഥാനമാണുള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഉണ്ടായിട്ടുള്ളത്. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്. കൂത്തുപറമ്പില്‍ അദ്ദേഹം അന്ന് അങ്ങനെ ചെയ്തത് ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്.…

    Read More »
Back to top button