jet crash
-
International
യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ
യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബാംഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.…
Read More »