Israel Iran War

  • News

    ‘അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം ഏതാണ്ട് അവസാനിച്ചു’; പ്രഖ്യാപനവുമായി ട്രംപ്

    അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും അതിനാൽ തന്നെ ഇത് വേ​ഗം അവസാനിച്ചെന്നുമാണ് ട്രംപ് പറയുന്നത്. തിങ്കളാഴ്ച സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം. ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയും ഇല്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. ട്രംപ് പരിഹസിച്ചു. അവരുടെ മിസൈലുകൾ ചിതറിപ്പോയി. നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും നിർമാണത്തിൽ…

    Read More »
  • News

    ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും, കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു തുടങ്ങി; കേന്ദ്രമന്ത്രി ജയ്ശങ്കര്‍ രാജ്യസഭയില്‍

    പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ടെഹ്‌റാനിലെ ഇന്ത്യാക്കാന്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം സംഭാഷണവും നയതന്ത്രവുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലെ സംഭവവികാസങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പശ്ചിമേഷ്യ സ്ഥിരത കൈവരിക്കണമെന്ന്…

    Read More »
  • News

    പശ്ചിമേഷ്യ അശാന്തം ; ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

    പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി. ബഹ്റൈനിലും…

    Read More »
  • News

    എട്ടാം നാളും അയവില്ലാതെ പശ്ചിമേഷ്യൻ ; മരണം 1,332 കടന്നു , ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു

    എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർത്തു എന്നും റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനമാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം,…

    Read More »
  • News

    ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം തള്ളി

    പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍, അമേരിക്കന്‍ സേനകളുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും തുടരുകയാണ്. അതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് വോട്ടിനിട്ട് തള്ളി. ട്രംപിനെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യു എസ് കോണ്‍ഗ്രസിന്റെ അനുമതി തേടണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്.സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 47 പേര്‍ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ എതിര്‍ത്ത 53 പേര്‍ ട്രംപിനെ അനുകൂലിക്കുകയായിരുന്നു. യുദ്ധകാലത്ത്…

    Read More »
  • News

    മോജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു

    ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് തെരഞ്ഞെടുത്തതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്.…

    Read More »
  • News

    പശ്ചിമേഷ്യയിലെ സംഘര്‍ഷം ; ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

    പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം കേട്ടതായും…

    Read More »
  • News

    സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

    ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തിലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്. സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ പതിവ്, അടിയന്തര അമേരിക്കന്‍ സിറ്റിസണ്‍ സര്‍വീസസ് അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കിയിരിക്കുന്നു. യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്നും യുഎസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. മേഖലയിലെ ഏതെങ്കിലും സൈനിക സ്ഥാപനങ്ങളിലേക്കുള്ള…

    Read More »
Back to top button