iran

  • News

    ഗൾഫ് മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണം തുടരും ; പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക – ഇസ്രയേൽ സഖ്യം

    അമേരിക്ക – ഇസ്രയേൽ സഖ്യത്തിന്റെ പുതിയ ആക്രമണ പരമ്പര തുടങ്ങി . മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം വെക്കുന്നത്. ട്രംപിന്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം തള്ളി അമേരിക്കൻ സെനറ്റ്. ലെബനാനിൽ കൂടുതൽ ഹിസ്ബുല്ല താവളങ്ങൾ ഇസ്രയേൽ തകർത്തു. അതേസമയം, ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു. കൂടുതൽ മിസൈലുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ,…

    Read More »
  • News

    മോജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു

    ഇറാന്റെ പുതിയ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് തെരഞ്ഞെടുത്തതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്.…

    Read More »
  • News

    പശ്ചിമേഷ്യയിലെ സംഘര്‍ഷം ; ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

    പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം കേട്ടതായും…

    Read More »
  • News

    ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം വിശുദ്ധ നഗരമായ മഷാദിൽ

    ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല. ഫെബ്രുവരി 28ന് ആയത്തുള്ള ഖമനയിയുടെ ടെഹ്‌റാനിലെ വസതിക്ക്…

    Read More »
  • News

    ഇസ്രയേൽ – ഇറാൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകൾ റദ്ദാക്കി

    ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള 25 വിമാന സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിലേക്കുള്ള 24 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മസ്കറ്റ് – കൊച്ചി – മസ്കറ്റ് സർവീസ്എയർ ഇന്ത്യ എക്സ്പ്രസ് ഇന്നുമുതൽ പുനഃരാരംഭിക്കും. അതേസമയം, ഷാര്‍ജ എയര്‍പോര്‍ട്ട് തുറന്നു. ഭാഗികമായി വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ, കുവൈത്ത്, ദുബായ്, അബുദാബി, ദോഹ, ബഹ്റൈൻ, മോസ്കോ, പെഷാവർ എന്നിവിടങ്ങളിലേക്കും അവിടങ്ങളിൽ നിന്ന്…

    Read More »
  • News

    പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം; 84 ഇന്ത്യൻ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി

    പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം. വ്യോമാതിർത്തി അടച്ചതോടെ പുണെയിലെ 84 എം.ബി.എ. വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി. അതേസമയം, ഇറാനെതിരായ യു.എസ്.–ഇസ്രയേൽ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിമർശിച്ച് ശിവസേന താക്കറെ പക്ഷം എം പി സഞ്ജയ് റൗത് രംഗത്തെത്തി. പുണെയിലെ ഇന്ദിര സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാർത്ഥികളാണ് പഠനയാത്രയ്ക്കിടെ ദുബായിൽ കുടുങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ശനിയാഴ്ചയും ഞായറാഴ്ചയും മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് യാത്രചെയ്യാനായില്ല. വിദ്യാർത്ഥികളെ സുരക്ഷിത ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും നിരന്തരം…

    Read More »
  • News

    ഇറാൻ- ഇസ്രായേൽ സംഘർഷം; നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട പതിനേഴോളം വിമാനങ്ങൾ റദ്ദാക്കി

    ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് എത്തേണ്ട 8 വിമാനങ്ങളുമാണ് നിലവിൽ റദ്ദാക്കിയത്. അബുദാബി, ഷാർജ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് പുലർച്ചെ 4 മണി മുതൽ രാത്രി 11 മണി വരെയുള്ള വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങളും അവിടേക്ക് വരേണ്ട 17 വിമാനങ്ങളും (ആകെ 34 എണ്ണം) റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ നിന്ന്…

    Read More »
  • International

    ഇറാന്‍ പരമോന്നത അധികാരി ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

    യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചു. ഖമേനി കൊല്ലപ്പെട്ടന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യൂഹുവും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരികരണം. യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത…

    Read More »
  • News

    അറബിക്കടലില്‍ സംഘര്‍ഷ സാധ്യത : ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക

    അറബിക്കടലില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ട് അമേരിക്ക. അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേര്‍ക്കു വന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. ഇറാനിയന്‍ ഷാഹിദ്-139 ഡ്രോണാണ് എഫ്-35 സി സ്റ്റെല്‍ത്ത് യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകര്‍ത്തത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയില്‍ ആണ് നടപടിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വ്യക്തമാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. ഡ്രോണ്‍ അടുത്തു വരുമ്പോള്‍ കപ്പല്‍ ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 500…

    Read More »
  • News

    ഇറാനിലെ സംഘർഷം: ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും

    ഇറാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിൽ എത്തും. ആദ്യഘട്ടത്തിൽ 300 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുക എന്നാണ് വിവരം. തിരിച്ചെത്തുന്നവരിൽ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. ഇറാനിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള തുടർനടപടികൾ തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ഇറാനിലെ കെർമൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. എംബിബിഎസ് വിദ്യാർത്ഥികളാണ് ഇറാനിൽ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കേന്ദ്ര കേരള ​ഗവൺമെൻ്റുകൾക്ക് കത്തയച്ചു. ഇമെയിൽ…

    Read More »
Back to top button